നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Prize for Cleanliness | വീടു വൃത്തിയായി സൂക്ഷിച്ചാൽ സമ്മാനം; ടി വി മുതൽ മൊബൈൽ ഫോൺ വരെ സർക്കാർ നൽകും

    Prize for Cleanliness | വീടു വൃത്തിയായി സൂക്ഷിച്ചാൽ സമ്മാനം; ടി വി മുതൽ മൊബൈൽ ഫോൺ വരെ സർക്കാർ നൽകും

    മധ്യപ്രദേശ് സര്‍ക്കാര്‍, സംസ്ഥാനത്തെ ജനങ്ങളില്‍ ശുചിത്വ ശീലം വളര്‍ത്തിയെടുക്കാന്‍ വ്യത്യസ്തമായ ഒരു സംരംഭം ആരംഭിച്ചിരിക്കുകയാണ്

    • Share this:
      വൃത്തിയും ശുചിത്വവുമുള്ള ഇന്ത്യയെ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഏഴുവര്‍ഷം മുമ്പ് ആരംഭിച്ച 'സ്വച്ഛ്ഭാരത് മിഷന്‍' ഉള്‍പ്പെടെയുള്ള പല പദ്ധതികളും രാജ്യത്ത് ശുചിത്വ ശീലം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായകമായ സംഭാവനകള്‍ ചെയ്തിരുന്നു. ഈ പദ്ധതികളുടെ ഒക്കെ സ്വാധീനത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളിലെ അതാത് സര്‍ക്കാരുകളും സംഘടനകളും ഒക്കെ ജനങ്ങളെ ശുചിത്വ കാര്യത്തില്‍ ബോധവാന്മാരാക്കാന്‍ പ്രചരണങ്ങളും പദ്ധതികളും നടപ്പാക്കാൻ മുന്നിട്ടിറങ്ങുന്നുമുണ്ട്. ഇപ്പോള്‍ മധ്യപ്രദേശ് സര്‍ക്കാര്‍, സംസ്ഥാനത്തെ ജനങ്ങളില്‍ ശുചിത്വ ശീലം വളര്‍ത്തിയെടുക്കാന്‍ വ്യത്യസ്തമായ ഒരു സംരംഭം ആരംഭിച്ചിരിക്കുകയാണ്.

      സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ ഗ്രാമപ്രദേശങ്ങളില്‍ ദിവസേന ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ഒരു പ്രചരണമായിരുന്നു അത്. ഈ ക്യാമ്പയിന് കീഴില്‍ കക്കൂസ് വൃത്തിയോടെ സൂക്ഷിക്കുകയും മാലിന്യം ശരിയായി സംസ്‌കരിക്കുകയും ചെയ്യുന്നപ്രദേശവാസികള്‍ക്ക് വിലകൂടിയ പാരിതോഷികമാണ് നല്‍കുന്നത്. വീടുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വീട്ടുകാർക്ക് ടെലിവിഷന്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ വരെയാണ് പാരിതോഷികമായി നല്‍കുന്നത്. ബൈരസിയ ബ്ലോക്കിലാണ് ശുചിത്വം നിലനിര്‍ത്തുന്നതിനുള്ള ഈ സംരംഭം ആരംഭിച്ചത്. ഈ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ ഏറ്റവും വൃത്തിയുള്ള കക്കൂസുകളും പരിസരങ്ങളും ഉള്ള വീട്ടുകാരെ മാത്രം തിരഞ്ഞെടുത്ത് 'ദാമില ശുചീകരണ സമിതി' എന്നൊരു കമ്മറ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തി. അതില്‍ വിജയിച്ച കുടുംബങ്ങള്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്തു.

      ഒന്നാം സമ്മാനം നേടിയ കനേര ഗ്രാമത്തിലെ മാധവ് സിങ്ങിന് കളര്‍ ടിവിയും, രണ്ടാം സമ്മാനം നേടിയ കദയ്യ ഗ്രാമത്തിലെ ഇന്ദര്‍ സിങ്ങിന് മൊബൈല്‍ ഫോണും, മൂന്നാം സമ്മാനം നേടിയ ദാമില ഗ്രാമത്തിലെ കര്‍ഷകന്‍ നരേന്ദ്ര സിങ്ങിന് ടോര്‍ച്ചും, നാലാം സമ്മാനം നേടിയ ജമീല ഗ്രാമത്തിലെ ജയേന്ദ്ര സിംഗിന് ചുമര്‍ ഘടികാരവും, അഞ്ചാം സമ്മാനം നേടിയ ഗ്യാരി ഗ്രാമത്തിലെ ബദ്രിലാലിന് ഫൈബര്‍ കസേരയുമാണ് സമ്മാനമായി ലഭിച്ചത്. 71 പേരെയാണ് ദാമില ഗ്രാമപഞ്ചായത്ത് സമ്മാനത്തിനായി പരിഗണിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ സമിതിയാണ് ശുചിത്വത്തിന്റെ നില അറിയാൻ വീടുകളിൽഭൗതിക പരിശോധന നടത്തിയത്.

      രാജ്യത്തിലെ ഏറ്റവും വൃത്തിയുള്ള പ്രദേശങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവയാണ് ഈ സംസ്ഥാനത്തെ നഗരങ്ങള്‍. സ്വച്ഛ് സര്‍വേക്ഷൻ2021 പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമെന്ന് ഖ്യാതിയുള്ള ഇന്‍ഡോര്‍ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനവും മധ്യപ്രദേശിന് തന്നെയാണ്. ഭോപ്പാല്‍ നഗരമാണ് പട്ടികയില്‍ രണ്ടാമതായി ഇടം നേടിയത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെ നഗരങ്ങളിലെ വൃത്തി, ശുചിത്വം, പൊതുശുചിത്വ നിലവാരം എന്നിവ മാനദണ്ഡമാക്കി വര്‍ഷം തോറും നടത്തി വരുന്ന സര്‍വേയാണ് സ്വച്ഛ് സര്‍വേക്ഷന്‍.

      'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന ലക്ഷ്യവുമായി 2014 ലെ ഗാന്ധിജയന്തി ദിനത്തിലാണ് 'സ്വച്ഛ്ഭാരത് മിഷന്‍' അല്ലെങ്കില്‍ 'സ്വച്ഛ്ഭാരത് അഭിയാന്‍' (Clean India Mission) എന്ന പദ്ധതി ആരംഭിച്ചത്. 2009 ല്‍ ആരംഭിച്ച നിര്‍മ്മല്‍ ഭാരത് അഭിയാന്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുനഃസംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചവത്സര പദ്ധതിയായ 'സ്വച്ഛ്ഭാരത് മിഷന്റെ ചെലവുകള്‍ വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാലാക്കിക്കൊണ്ടിരിക്കുന്നത്.
      Published by:Karthika M
      First published:
      )}