മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 12 ആയി; ഏഴ് പേർ ഗുരുതരാവസ്ഥയിൽ
മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 12 ആയി; ഏഴ് പേർ ഗുരുതരാവസ്ഥയിൽ
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ രണ്ടാമത്തെ വിഷമദ്യ ദുരന്തമാണ് സംസ്ഥാനത്ത് നടന്നത്
പ്രതീകാത്മക ചിത്രം
Last Updated :
Share this:
മധ്യപ്രദേശിലെ മൊറേന ജില്ലയിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഏഴ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ രണ്ടാമത്തെ വിഷമദ്യ ദുരന്തമാണ് സംസ്ഥാനത്ത് നടന്നത്.
മൊറേന ജില്ലയിലെ മൻപൂർ, പഹാവലി ഗ്രാമങ്ങളിൽ താമസിക്കുന്നവർ തിങ്കളാഴ്ച രാത്രി വെള്ള നിറത്തിലുള്ള മദ്യം കഴിച്ചെന്ന് വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉജ്ജൈനിൽ വ്യാജ മദ്യം കുടിച്ച് 14 പേർ മരിച്ചിരുന്നു.
നിലവിൽ മൊറേന ജില്ലയിൽ വിഷമദ്യം കഴിച്ച് 12 പേർ മരിക്കുകയും ഏഴുപേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രാജേഷ് ഹിങ്കങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഐപിസി സെക്ഷൻ 304, എക്സൈസ് നിയമത്തിലെ 34, 91 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കുറച്ചുപേരെ കൂടി അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും ഡി.ഐ.ജി പറഞ്ഞു.
മദ്യം വിഷമുള്ളതാണോയെന്ന് അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഡി.ഐ.ജി പറഞ്ഞു. മൊറീന ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉത്തരവിട്ടു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.