സൂററ്റ് തീപിടുത്തം മരണം 20 ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ 4 ലക്ഷം രൂപ ധനസഹായം

തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു

news18
Updated: May 25, 2019, 9:26 AM IST
സൂററ്റ് തീപിടുത്തം മരണം 20 ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ 4 ലക്ഷം രൂപ ധനസഹായം
Fire in Surat
  • News18
  • Last Updated: May 25, 2019, 9:26 AM IST
  • Share this:
സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ കോച്ചിങ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. 14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. തക്ഷശില ക്ലോംപക്‌സിലെ ബഹുനിലക്കെട്ടിടത്തില്‍ ഇന്നലെ വൈകീട്ടാണ് തീപിടിത്തമുണ്ടായത്. രക്ഷപ്പെടാനായി താഴോട്ട് ചാടിയ വിദ്യാര്‍ത്ഥികളും അധ്യാപകനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ക്ലാസുകള്‍ നടക്കുന്നതിനിടെയായിരുന്നു തീപടര്‍ന്നു പിടിച്ചത്.

Also Read: SHOCKING VIDEO:സൂററ്റിൽ ട്യൂഷൻ സെന്ററിൽ തീപിടുത്തം

തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടുന്നതിനിടെയാണ് നാല് കുട്ടികള്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 18 അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

നേരത്തെ സൂററ്റിലുണ്ടായ തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് വേണ്ട സഹായം നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മോദി വ്യക്തമാക്കിയിരുന്നു.

First published: May 25, 2019, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading