• HOME
  • »
  • NEWS
  • »
  • india
  • »
  • Ahmedabad Serial Blasts Case | വധശിക്ഷയ്ക്കു വിധിച്ച 38 പേരില്‍ രണ്ടു പേര്‍ ഈരാറ്റുപേട്ടക്കാരായ ഇരട്ടസഹോദരങ്ങളും

Ahmedabad Serial Blasts Case | വധശിക്ഷയ്ക്കു വിധിച്ച 38 പേരില്‍ രണ്ടു പേര്‍ ഈരാറ്റുപേട്ടക്കാരായ ഇരട്ടസഹോദരങ്ങളും

നിരോധിത സംഘടനയായ സിമി വാഗമണ്‍ തങ്ങള്‍പ്പാറയില്‍ നടത്തിയ ആയുധ പരിശീലന ക്യാംപില്‍ ഇവവര്‍ പങ്കെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

  • Share this:
കോട്ടയം: അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍(Ahmedabad Serial Blasts Case) പ്രത്യേക കോടതി വധശിക്ഷയ്ക്ക്(sentenced to death) വിധിച്ച 38 പേരില്‍ രണ്ടു പേര്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഇരട്ടസഹോദരങ്ങളും. വധശിക്ഷ ലഭിച്ചതില്‍ മൂന്നു മലയാളികളുണ്ടായിരുന്നു. ഇവരില്‍ പീടിയേക്കല്‍ ഷിബിലി എ കരീം, ശാദുലി എ കരിം എന്നിവര്‍ ഇരട്ടസഹോദരങ്ങളാണ്.

നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) വാഗമണ്‍ തങ്ങള്‍പ്പാറയില്‍ നടത്തിയ ആയുധ പരിശീലന ക്യാംപില്‍ ഇവവര്‍ പങ്കെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അഹമ്മദാബാദിലെ സ്‌ഫോടന പരമ്പരയ്ക്ക് മുന്നോടിയായി ഈ ക്യാംപിലാണ് സ്‌ഫോടന പരിശീലനം ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Also Read-Ahmedabad Serial Blasts Case | അഹമ്മദാബാദ് സ്‌ഫോടനപരമ്പര; കേരളത്തില്‍ നിന്ന് എത്തിച്ചത് 4 ബൈക്കുകള്‍

2007 ഡിസംബര്‍ 9 മുതല്‍ 12 വരെ നടന്ന ക്യാംപില്‍ 45 പേര്‍ പങ്കെടുത്തിരുന്നു. അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാംപിനെത്തിയവര്‍ക്ക് താമസസൗകര്യവും വാഹനവും ഏര്‍പ്പെടുത്തിയത് ഷിബിലിയും ശാദുലിയുമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Also Read-Ahmedabad Serial Blasts Case: വധശിക്ഷ ലഭിച്ച 38 പ്രതികളിൽ മൂന്നു മലയാളികളും

കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ ആണ് വധശിക്ഷ ലഭിച്ച മറ്റൊരു മലയാളി. കുറ്റക്കാരുടെ പട്ടികയിലെ മറ്റ് മലയാളികള്‍ ഇവരാണ്: ആലുവാ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരത്ത് നിന്നുള്ള മലയാളി നൗഷാദ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

Also Read-Ahmedabad Serial Blasts Case: അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: 38 പ്രതികള്‍ക്ക് വധശിക്ഷ; 11 പേര്‍ക്ക് ജീവപര്യന്തം

ബോംബുകള്‍ക്കുള്ള ചിപ്പുകള്‍ തയ്യാറാക്കി നല്‍കിയതാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷറഫുദ്ദീന്റെ കുറ്റം. ഷറഫുദ്ദീന്റെ പിതാവ് ഇടി സൈനുദ്ദീന്‍, അബ്ദുള്‍ സത്താര്‍, സുഹൈബ് പൊട്ടുമണിക്കല്‍ എന്നീ മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ കോടതി കുറ്റവിമുക്തരാക്കി.
Published by:Jayesh Krishnan
First published: