• HOME
  • »
  • NEWS
  • »
  • india
  • »
  • TWIST IN THE KARNATAKA CD ROW WITH COMPLAINANT BACKTRACKING FROM HIS COMPLAINT

കർണാടകയിൽ ബിജെപി നേതാവ് ഉൾപ്പെട്ട സി.ഡി. വിവാദം; പരാതി പിൻവലിച്ചു, നിർണ്ണായക വഴിത്തിരിവ്

വിവാദത്തെ തുടർന്ന് ബി.ജെ.പി. നേതാവും കർണാടക മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി രാജിവച്ചിരുന്നു

രമേശ് ജാർക്കിഹോളി

രമേശ് ജാർക്കിഹോളി

  • Share this:
    ബി.ജെ.പി. നേതാവും കർണാടക മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി ഒരു സ്ത്രീയെ അപമാനിച്ചുവെന്ന് ആരോപിച്ച് പോലീസ് പരാതി നൽകിയ സാമൂഹിക പ്രവർത്തകൻ അഭിഭാഷകൻ മുഖാന്തരം പരാതി പിൻവലിച്ചു.

    മാർച്ച് 2 ന് ജാർക്കിഹോളിക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ട കത്തുമായി ദിനേശ് കല്ലഹള്ളിയുടെ അഭിഭാഷകൻ ഞായറാഴ്ച കബ്ബൺ പാർക്ക് പോലീസിനെ സമീപിച്ചു. “പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദിനേശ് കല്ലഹള്ളി കത്ത് നൽകിയിട്ടുണ്ട്. ഞാൻ കത്ത് പോലീസിന് നൽകിയിട്ടുണ്ട്, ഇത് ഗുരുതരമായ കേസായതിനാൽ പരാതിക്കാരൻ പിൻവലിക്കാൻ ഉണ്ടായ സാഹചര്യം എന്തെന്ന് വിശദീകരിക്കണമെന്ന് പോലീസ് പറഞ്ഞു. തന്റെ നിലപാട് വിശദീകരിക്കാൻ ദിനേശ് കല്ലഹള്ളി പോലീസിന് മുന്നിൽ ഹാജരാകും, ” അഭിഭാഷകൻ എസ്.കെ. പാട്ടീൽ പറഞ്ഞു.

    എഫ്‌ഐ‌ആർ എടുത്തിട്ടില്ലാത്തതിനാൽ പരാതി പിൻവലിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രിയെ കുടുക്കിയതിൽ യുവതിക്ക് പങ്കുണ്ടെന്നും കല്ലഹള്ളി കത്തിൽ ആരോപിക്കുന്നു.

    ടിവി ചാനലുകളിലും സോഷ്യൽ മീഡിയയിലും തന്നെയും ഒരു സ്ത്രീയെയും ചേർത്തുള്ള വീഡിയോ ക്ലിപ്പുകൾ സംപ്രേഷണം ചെയ്തതിനെ തുടർന്ന് മാർച്ച് മൂന്നിന് ജാർക്കിഹോളി ജലവിഭവ മന്ത്രി സ്ഥാനം രാജിവച്ചു. താമസിയാതെ, കല്ലഹള്ളി ഒരു പരാതിയും റെക്കോർഡിംഗുകളുടെ പകർപ്പുകളുമായി ബെംഗളൂരു പോലീസ് കമ്മീഷണറെ സമീപിച്ചു, വീഡിയോകളിൽ കണ്ട സ്ത്രീയെ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ജാർക്കിഹോളി ശാരീരിക ബന്ധത്തിന് വഴങ്ങാൻ നിർബന്ധിച്ചുവെനന്നായിരുന്നു ആരോപണം.



    യുവതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ പോലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കല്ലഹള്ളിയല്ലാതെ മറ്റാരും അവർക്കായി ഒരു പ്രസ്താവനയും നൽകിയിട്ടില്ല. ആ സ്ത്രീയെയോ അവരുടെ കുടുംബാംഗങ്ങളെയോ തനിക്ക് അറിയില്ലെന്നും, ഒരു പരിചയക്കാരൻ വഴിയാണ് തനിക്ക് റെക്കോർഡിംഗുകളും വിവരങ്ങളും ലഭിച്ചതെന്നും കല്ലഹള്ളി പറഞ്ഞു.

    ജാർക്കിഹോളിക്കെതിരെ എതിരാളികൾ ഒരു ഹണിട്രാപ്പ് ഗൂഢാലോചന നടത്തിയെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ അടക്കംപറച്ചിലുണ്ട്.

    "എനിക്ക് ലഭിച്ച വിവരം അനുസരിച്ച്, മൂന്ന് ദിവസം മുമ്പ് സിഡി പുറത്തിറക്കിയതിന്റെ പിന്നിൽ അഞ്ച് കോടി രൂപയുടെ ഇടപാടുണ്ട്, അതിൽ ബ്ലാക്ക് മെയിലും ഉൾപ്പെടുന്നു. മൂന്നോ നാലോ സിഡികൾ കൂടി ലഭിച്ചതായി പരാതിപ്പെട്ടയാൾ പറയുന്നു. അയാളെ ആദ്യം അറസ്റ്റ് ചെയ്യുകയും ഈ സിഡികൾ എങ്ങനെ ലഭിച്ചുവെന്ന് ചോദ്യം ചെയ്യുകയും വേണം, ” മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

    അതേസമയം, സിഡി വ്യാജമാണെന്നും റെക്കോർഡിംഗുകൾ റെക്കോർഡു ചെയ്യാനും അപ്‌ലോഡു ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള 'ഓപ്പറേഷന്' 15 കോടി രൂപയുടെ ഇടപാടുണ്ടെന്നും ബി.ജെ.പി. എം‌എൽ‌എയും ജാർക്കിഹോളിയുടെ സഹോദരനായ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. ഓപ്പറേഷന് മൂന്നോ നാലോ പുരുഷന്മാരും ആ സ്ത്രീയെ സഹായിച്ചിട്ടുണ്ട് എന്നും ബാലചന്ദ്ര ആരോപിച്ചു.

    വീഡിയോകളിൽ കാണുന്ന സ്ത്രീയ്‌ക്കും, കല്ലഹള്ളിക്കും എതിരെ ക്രിമിനൽ പരാതി നൽകാനും ജ്യേഷ്ഠനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് ബാലചന്ദ്ര പറഞ്ഞു.

    Summary: The Karnataka sex CD scandal took an unexpected turn with the complainant backtracking from the petition
    Published by:user_57
    First published:
    )}