HOME » NEWS » India » TWITTER RESTORES VERIFIED BLUE TICK OF RSS CHIEF MOHAN BHAGWAT OTHER KEY

മോഹന്‍ ഭാഗവത് ഉൾപ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളുടെ ബ്ലൂ ടിക്ക് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു

ആറ് മാസത്തിനിടെ അക്കൗണ്ടിൽ സജീവമാകാത്തതിനെ തുടർന്നാണ് ബ്ലൂ ടിക്ക് മാറ്റിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

News18 Malayalam | news18-malayalam
Updated: June 5, 2021, 6:55 PM IST
മോഹന്‍ ഭാഗവത് ഉൾപ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളുടെ ബ്ലൂ ടിക്ക് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു
Mohan Bhagwat,
  • Share this:
ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടിൽ ട്വിറ്റർ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. മോഹൻ ഭാഗവതിനെ കൂടാതെ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ ബ്ലൂ ടിക്കാണ് പുനസ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്കും ട്വിറ്റർ നീക്കം ചെയ്തിരുന്നു. പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. ആറ് മാസത്തിനിടെ അക്കൗണ്ടിൽ സജീവമാകാത്തതിനെ തുടർന്നാണ് ബ്ലൂ ടിക്ക് മാറ്റിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

പ്രധാന വ്യക്തികളുടെ അക്കൗണ്ട് ആധികാരികമാണെന്ന് അറിയാൻ വേണ്ടിയാണ് ട്വിറ്റർ ബ്ലൂ ടിക്ക് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.  നേരത്തെ ടൂൾ കിറ്റ് ആരോപണത്തിൽ ബിജെപി നേതാക്കളുടെ ട്വിറ്റിൽ കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതൽ കേന്ദ്രവും ട്വിറ്ററും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. ഇതിനിടെ കേന്ദ്രസർക്കാരിന്റെ പുതിയ ഡിജിറ്റൽ നിയമം സംബന്ധിച്ച് ട്വിറ്ററിന് ശനിയാഴ്ച കേന്ദ്രം അന്തിമ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Related News വെങ്കയ്യ നായിഡുവിന് പിന്നാലെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റർ

ഏകപക്ഷീയമായ പരാതികളുടെയും നിലപാടുകളുടെയും പശ്ചാത്തലത്തിലുള്ള ട്വിറ്ററിന്റെ നടപടിയെ വിമർശിച്ച മൈഗവ് (MyGov) സിഇഒ അരവിന്ദ് ഗുപ്ത രംഗത്ത് വന്നു.

Also Read ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ട്വിറ്റർ നീക്കി; പിന്നീട് പുനഃസ്ഥാപിച്ചു

അക്കൗണ്ട് ആധികാരികമാണെന്ന് അറിയാന്‍ വേണ്ടിയാണ് ട്വിറ്റര്‍ ബ്ലൂടിക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബ്ലൂ ടിക്ക് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. സര്‍ക്കാര്‍ കമ്പനികള്‍, ബ്രാന്‍ഡുകള്‍, ലാഭരഹിത സംഘടനകള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമ, കായിക താരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മറ്റു ശ്രദ്ധേയമായ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ നടപടികളിലൂടെ ബ്ലൂ ടിക്ക് നല്‍കി വരുന്നത്. അക്കൗണ്ടുകള്‍ നിഷ്‌ക്രിയവും അപൂർണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികള്‍ ഒഴിയുകയോ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ബ്ലൂ ടിക്ക് നഷ്ടപ്പെടാം.

English Summary: Twitter removed blue ticks of the official handles of Rashtriya Swayam Sevak (RSS) chief Mohan Bhagwat and his colleagues Suresh Soni, Arun Kumar, Suresh Joshi and Krishna Kumar on Saturday. Earlier, the micro-blogging website purged the blue tick of Vice-President Venkaiah Naidu’s personal Twitter account due to prolonged “inactivity”, but restored it later.While Krishna Kumar and Arun Kumar hold the position of joint general secretaries in the RSS, Suresh “Bhaiyyaji” Joshi has formerly held the post. Suresh Soni a senior member of the right-wing organisation.
Published by: Aneesh Anirudhan
First published: June 5, 2021, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories