നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Twitter | ട്വിറ്ററിന്റെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു

    Twitter | ട്വിറ്ററിന്റെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു

    മെയ് 25 മുതലാണ് രാജ്യത്ത് പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വരുന്നത്

    Twitter

    Twitter

    • Share this:
      ന്യൂഡല്‍ഹി: പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു. എന്നാല്‍ ട്വിറ്റര്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതുര്‍ ആണ് രാജിവെച്ചത്.

      ജൂണ്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച അന്തിമ നോട്ടീസിന് മറുപടിയായി പുതിയ നിയമങ്ങള്‍ പാലിക്കാന്‍ തയ്യറാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ധര്‍മേന്ദ്ര ചാതുറിനെ ഇടക്കാല റെസിഡന്റ് ഓഫീസറായി നിയമിച്ചത്.

      മെയ് 25 മുതലാണ് രാജ്യത്ത് പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇത് പ്രകാരം ഉപയോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധിക്കുന്നു.

      Also Read-കുറഞ്ഞ താപനില ആവശ്യമുള്ള കോവിഡ് വാക്‌സിനുകള്‍ സംഭരിക്കുന്നതിനുള്ള ശേഷി രാജ്യത്തുണ്ട്; കേന്ദ്ര സര്‍ക്കാര്‍

      50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

      Also Read-ട്വിറ്റര്‍ കേന്ദ്ര ഐ.ടി - നിയമകാര്യ മന്ത്രിയുടെ അക്കൗണ്ട് ബ്ലോക് ചെയ്തു; ഒരു മണിക്കൂറിന് ശേഷം സജീവമാക്കി

      പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ പോരിടുന്ന ഘട്ടത്തിലാണ് ഉദ്യോഗസ്ഥന്റെ രാജി. പുതിയ ഐടി നിയമം പാലിക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം രംഗത്തെത്തിയിരുന്നു.

      Also Read-കര്‍ണാടകയില്‍ കോവിഡ് മുക്തനായ 13 കാരന് അപൂര്‍വ മസ്തിഷ്‌ക രോഗം കണ്ടെത്തി

      പതിയ നിയമം അനുസരിച്ച് ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട ഓഫീസര്‍, റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഇത്തരം ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാകണമെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍ റസിഡന്റ് ഗ്രീവന്‍ ഓഫീസര്‍ക്ക് ട്വിറ്റര്‍ നല്‍കിയിരുന്നത് അദ്ദേഹത്തിന്റെ യുഎസിലെ മേല്‍വിലാമായിരുന്നു.

      Also Read-ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനഃരാരംഭിക്കും; എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

      പുതിയ ഐടി നിയമം പാലിക്കാതിരുന്നതിനാല്‍ ഇന്ത്യയില്‍ ട്വിറ്ററിന് നിയമപരിരക്ഷ നഷ്ടമായിരുന്നു. നിലവില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ആരംങ്കിലും പോസ്റ്റ് ചെയ്താല്‍ ട്വിറ്ററിനെതിരെ ഇന്ത്യന്‍ ശിക്ഷനിയമപ്രകാരം കേസെടുക്കാവുന്നതാണ്. ഇതിനോടകം ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശില്‍ കേസെടുത്തു കഴിഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}