HOME » NEWS » India » TWITTER SHOWS JAMMU AND KASHMIR AND LADAKH AS SEPARATE COUNTRIES

ട്വിറ്റര്‍ ഭൂപടത്തില്‍ ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യം; നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ട്വിറ്ററിന്റെ ട്വീപ് ലൈഫ് വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പിലാണ് ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 28, 2021, 5:50 PM IST
ട്വിറ്റര്‍ ഭൂപടത്തില്‍ ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യം; നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
Twitter
  • Share this:
ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്റര്‍ വെബ്‌സൈറ്റിലെ ഭൂപടത്തില്‍ രേഖപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിന്റെ ട്വീപ് ലൈഫ് വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പിലാണ് ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്.

ഭൂപടത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ വികലമായ ഭൂപടം നല്‍കിയതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. പുതി ഐടി നിയമം നടപ്പാക്കുന്നതില്‍ ട്വിറ്ററുമായി കേന്ദ്രം ഏറ്റമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ ഭൂപടത്തില്‍ ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിക്കുന്നത്.

Also Read-കേന്ദ്ര ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്‌സാപ്പ് നിരോധിക്കണം; ഹര്‍ജി തള്ളി ഹൈക്കോടതി

ഭൂപട വിഷയത്തില്‍ ട്വിറ്ററിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു. എന്നാല്‍ ട്വിറ്റര്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതുര്‍ ആണ് രാജിവെച്ചത്.

ജൂണ്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച അന്തിമ നോട്ടീസിന് മറുപടിയായി പുതിയ നിയമങ്ങള്‍ പാലിക്കാന്‍ തയ്യറാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ധര്‍മേന്ദ്ര ചാതുറിനെ ഇടക്കാല റെസിഡന്റ് ഓഫീസറായി നിയമിച്ചത്.

മെയ് 25 മുതലാണ് രാജ്യത്ത് പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇത് പ്രകാരം ഉപയോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളെ നിര്‍ബന്ധിക്കുന്നു.

Also Read-കാലൂചക് സേനാ താവളത്തിന് സമീപം രണ്ട് ഡ്രോണുകള്‍; വെടിവെച്ച് തുരത്തി സൈന്യം; അതിജാഗ്രതാ നിര്‍ദേശം

മെയ് 25 മുതലാണ് രാജ്യത്ത് പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇത് പ്രകാരം ഉപയോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളെ നിര്‍ബന്ധിക്കുന്നു.

50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

പതിയ നിയമം അനുസരിച്ച് ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട ഓഫീസര്‍, റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഇത്തരം ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാകണമെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍ റസിഡന്റ് ഗ്രീവന്‍ ഓഫീസര്‍ക്ക് ട്വിറ്റര്‍ നല്‍കിയിരുന്നത് അദ്ദേഹത്തിന്റെ യുഎസിലെ മേല്‍വിലാമായിരുന്നു.

Also Read-ജമ്മു കാശ്മീരീൽ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച ഭാര്യക്കും മകൾക്കും ദാരുണാന്ത്യം

പുതിയ ഐടി നിയമം പാലിക്കാതിരുന്നതിനാല്‍ ഇന്ത്യയില്‍ ട്വിറ്ററിന് നിയമപരിരക്ഷ നഷ്ടമായിരുന്നു. നിലവില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ആരംങ്കിലും പോസ്റ്റ് ചെയ്താല്‍ ട്വിറ്ററിനെതിരെ ഇന്ത്യന്‍ ശിക്ഷനിയമപ്രകാരം കേസെടുക്കാവുന്നതാണ്. ഇതിനോടകം ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശില്‍ കേസെടുത്തു കഴിഞ്ഞു.
Published by: Jayesh Krishnan
First published: June 28, 2021, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories