നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ട്വിറ്ററിനെതിരെ ദേശീയ വനിതാ കമ്മീഷൻ

  സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ട്വിറ്ററിനെതിരെ ദേശീയ വനിതാ കമ്മീഷൻ

  അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ ഉചിതമായ നടപടിയെടുക്കാൻ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് വനിതാ കമ്മീഷൻ ഒരാഴ്ച സമയം നൽകി.

  Twitter

  Twitter

  • Share this:
   ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് നിയമനടപടി നേരിടുന്നതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനും ട്വിറ്ററിനെതിരെ രംഗത്തെത്തി. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള അശ്ലീല ട്വീറ്റുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിനെതിരെ ദേശീയ വനിതാ കമ്മീഷന്‍റെ (എൻ സി ഡബ്ല്യു) ഇടപെടൽ. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ ഉചിതമായ നടപടിയെടുക്കാൻ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് വനിതാ കമ്മീഷൻ ഒരാഴ്ച സമയം നൽകി.

   അശ്ലീല ഉള്ളടക്കം പങ്കിടുന്ന ട്വിറ്ററിലെ നിരവധി പ്രൊഫൈലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ട്വിറ്റർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർക്ക് കത്ത് എഴുതി, ‘ഇത്തരം അശ്ലീലമായ ഉള്ളടക്കങ്ങളെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കംചെയ്യുക’.

   ഇക്കാര്യത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡൽഹി പോലീസ് കമ്മീഷണർക്ക് കത്തെഴുതിയിട്ടുണ്ടെന്നും എൻ സി ഡബ്ല്യു പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ ട്വിറ്ററിനെ അറിയിച്ചിരുന്നുവെന്ന് കമ്മീഷൻ അറിയിച്ചു. എന്നാൽ, ഒരു നടപടിയും അവർ സ്വീകരിച്ചില്ലെന്ന് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.

   അശ്ലീല ഉള്ളടക്കം പങ്കിടുന്ന കുറച്ച് പ്രൊഫൈലുകളുടെ വിശദാംശങ്ങളും വനിതാ കമ്മീഷൻ പുറത്തുവിട്ടു, ഒരാഴ്ചയ്ക്കുള്ളിൽ അത്തരം ഉള്ളടക്കങ്ങളെല്ലാം നീക്കംചെയ്യാൻ നിർദ്ദേശിച്ചു. 10 ദിവസത്തിനകം സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാൻ ട്വിറ്ററിനോട വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

   Also Read- ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരിക്കെതിരെ ഗാസിയാബാദ് പൊലീസ് സുപ്രീം കോടതിയിൽ

   കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾ അതിന്റെ പ്ലാറ്റ്ഫോമിൽ പ്രചരിപ്പിക്കുന്നതിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഡൽഹി പോലീസ് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ട്വിറ്റർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും അത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങൾ നൽകാനുമാണ് പൊലീസ് ആവശ്യപ്പെട്ടത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്റെ (എൻ‌സി‌പി‌സി‌ആർ) പരാതിയെത്തുടർന്ന് ഡൽഹി പോലീസ് ട്വിറ്ററിനെതിരെ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.

   സോഷ്യൽ മീഡിയ അതികായരായ ട്വിറ്റർ രാജ്യത്തിന്റെ വികലമായ ഭൂപടം തയ്യാറാക്കിയതിനെതിരെ ഉത്തർപ്രദേശിലും മധ്യപ്രദേശിലും രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിരുന്നിട്ടും രാജ്യത്തിന്റെ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെടുന്നതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്വിറ്റർ അതിന്റെ ജിയോടാഗിംഗ് സവിശേഷതയിൽ “പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന”യുടെ ഭാഗമായി ജമ്മു കശ്മീർ പ്രദർശിപ്പിച്ചതിനെ തുടർന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു.
   Published by:Anuraj GR
   First published:
   )}