• HOME
  • »
  • NEWS
  • »
  • india
  • »
  • TWITTER UNLOCKS CONGRESS LEADER RAHUL GANDHIS ACCOUNT JS TV

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ പുനസ്ഥാപിച്ചു

ട്വിറ്ററിനെ എങ്ങനെ നിഷ്പക്ഷ മാധ്യമമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

 ട്വിറ്ററിനെ എങ്ങനെ നിഷ്പക്ഷ മാധ്യമമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

ട്വിറ്ററിനെ എങ്ങനെ നിഷ്പക്ഷ മാധ്യമമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

  • Share this:
ഡല്‍ഹി:കോണ്‍ഗ്രസ്  നേതാവ്‌ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ടിറ്റര്‍ പുനസ്ഥാപിച്ചു.താല്‍ക്കാലികമായി മരവിപ്പിച്ച അക്കൗണ്ടാണ് പുനസ്ഥാപിച്ചത്. ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. സോഷ്യല്‍ മീഡിയ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ രാഹുലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.

ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ധത്തിന് കീഴിലാണെന്നും ജനാധിപത്യത്തെ കടന്നാക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ധത്തിന് കീഴിലാണ് ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ മാത്രം പ്രചരിപ്പിക്കാനാണ് ട്വിറ്റര്‍ അനുവാദം നല്‍കുന്നത്. ട്വിറ്ററിനെ എങ്ങനെ നിഷ്പക്ഷ മാധ്യമമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന് എതിരെയുള്ള ആക്രമണമെന്നാണ് ട്വിറ്ററിന്റെ ഈ നീക്കത്തെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. തന്റെ ആയിരക്കണക്കിന് വരുന്ന ഫോളോവേഴ്‌സിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍,കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജേവാല,എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ,ലോക്‌സഭാ വിപ്പ് മാണിക്യം ടാഗോര്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

നേതാക്കളുടേത് ഉള്‍പ്പെടെ അയ്യായിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.അതേ സമയം നിയമം ലംഘിച്ചതിനാല്‍ സ്വീകരിച്ച സ്വാഭാവിക നടപടി എന്നാണ് സംഭവത്തെ കുറിച്ച് ട്വിറ്ററിന്റെ വിശദീകരണം. വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്യാതെ അക്കൗണ്ട് മരവിപ്പിക്കല്‍ മാറ്റാന്‍ കഴിയില്ലെന്നും ട്വിറ്റര്‍ അറിയിച്ചു.
Published by:Jayashankar AV
First published:
)}