ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി; അബദ്ധം പറ്റിയ ട്വിറ്ററിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എംപിമാർ
ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി; അബദ്ധം പറ്റിയ ട്വിറ്ററിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എംപിമാർ
ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് വന്ന വിശദീകരണം അപര്യാപ്തമാണെന്നായിരുന്നു സമിതിയുടെ ഏകകണ്ഠ അഭിപ്രായമെന്ന് പാനൽ ചെയർമാൻ മീനാക്ഷി ലെഖി
Ladakh
Last Updated :
Share this:
ലഡാക്കിനെ ചൈനയുടെ ഭാഗമായി കാണിച്ച ട്വിറ്ററിന്റെ നടപടിയെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ട്വിറ്റർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡേറ്റ പ്രൊട്ടക്ഷൻ പരിശോധിക്കുന്ന എംപിമാരുടെ പാനൽ വ്യക്തമാക്കി.
ചൈനയുടെ ഭാഗമായി ജമ്മു കശ്മീരിനെ ട്വിറ്റർ ഇന്ത്യ കാണിച്ചുവെന്ന് ഇന്ത്യ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തകൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് വലിയ വിവാദമാണ് ഉണ്ടായത്. ഇതിന്റെ ഭാദമായി ഡേറ്റാ പ്രൊട്ടകഷന്റെ ഭാഗമായി പാർലമെന്ററി ജോയിന്റ് കമ്മിറ്റി ട്വിറ്റർ ഇന്ത്യ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.
എന്നാൽ ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് വന്ന വിശദീകരണം അപര്യാപ്തമാണെന്നായിരുന്നു സമിതിയുടെ ഏകകണ്ഠ അഭിപ്രായമെന്ന് പാനൽ ചെയർമാൻ മീനാക്ഷി ലെഖി പറഞ്ഞു. ലഡാക്കിനെ ചൈനയുടെ ഭാഗമായി കാണിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ഏഴ് വർഷം വരെ തടവ് അനുഭവിക്കാമെന്നും ബിജെപിയുടെ എംപി കൂടിയായ മീനാക്ഷി ലെഖി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സംവേദനക്ഷമതയെ മാനിക്കുന്നുവെന്ന് ട്വിറ്ററിലെ അധികൃതർ പറഞ്ഞതായും ലെഖി കൂട്ടിച്ചേർത്തു. എന്നാൽ ഇത് അപര്യാപ്തമാണ്. ഇത് കേവലം സംവേദനക്ഷമതയുടെ ഒരു ചോദ്യമല്ല. ഇത് ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും എതിരാണെന്നും എംപി പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.