നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പരിശീലനത്തിനിടെ അപകടം; പൂനെയിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് സൈനികർ മരിച്ചു

  പരിശീലനത്തിനിടെ അപകടം; പൂനെയിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് സൈനികർ മരിച്ചു

  മലയാളിയായ ഹവിൽദാർ പി.കെ സഞ്ജീവൻ(29), നായിക് വാഗ്മോഡെ ബി.കെ എന്നിവരാണ് മരിച്ചത്...

  sanjeev pk havildar-death

  sanjeev pk havildar-death

  • Share this:
   പൂനെ: സൈനിക പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടു സൈനികർ മരിച്ചു, അഞ്ചു പേർക്ക് പരുക്കേറ്റു. മലയാളിയും പാലക്കാട് കുത്തന്നൂർ സ്വദേശിയുമായ ഹവിൽദാർ പി.കെ സഞ്ജീവൻ(29), നായിക് വാഗ്മോഡെ ബി.കെ എന്നിവരാണ് മരിച്ചത്. മിലിട്ടറി എഞ്ചിനിയറിങ് കോളജിലാണ് അപകടമുണ്ടായത്.

   പാലം നിർമാണ പരിശീലനത്തിനിടെ ടവർ തകർന്ന് വീണാണ് അപകടമുണ്ടായത്. ഏഴുപേരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഉടൻ തന്നെ തൊട്ടടുത്ത മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

   ബ്രിഡ്ജ് നിർമാണ പരിശീലനത്തിനിടെ ആയിരുന്നു അപകടം നടന്നതെന്നാണ് സൈനികവൃത്തങ്ങൾ പറയുന്നത്.
   Published by:Anuraj GR
   First published: