• HOME
 • »
 • NEWS
 • »
 • india
 • »
 • Arrest | മഹാരാഷ്ട്ര വിമത എംഎൽഎമാർ താമസിച്ച ഹോട്ടലിൽ കള്ളപ്പേരിൽ മുറിയെടുത്തു; സ്ത്രീയും പുരുഷനും അറസ്റ്റിൽ

Arrest | മഹാരാഷ്ട്ര വിമത എംഎൽഎമാർ താമസിച്ച ഹോട്ടലിൽ കള്ളപ്പേരിൽ മുറിയെടുത്തു; സ്ത്രീയും പുരുഷനും അറസ്റ്റിൽ

അറസ്റ്റിലായ യുവതി ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളയാളാണെന്നും പ്രതികളുടെ പേരുകൾ വെളിപ്പെടുത്താതെ പൊലീസ് പറഞ്ഞു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  പനാജി: മഹാരാഷ്ട്രയിൽ നിന്നുള്ള വിമത എംഎൽഎമാർ താമസിക്കുന്ന സംസ്ഥാനത്തെ ഡോണ പോളയിലെ നക്ഷത്ര ഹോട്ടലിൽ തെറ്റായ തിരിച്ചറിയൽ രേഖ നൽകി മുറിയെടുത്ത പുരുഷനെയും സ്ത്രീയെയും ഗോവ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. യുവതി ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളയാളാണെന്നും പ്രതികളുടെ പേരുകൾ വെളിപ്പെടുത്താതെ പൊലീസ് പറഞ്ഞു.

  വ്യാജ പേരുകളിൽ ഇരുവരും ഒരു ദിവസം ഹോട്ടലിൽ താമസിച്ചുവെന്നും ആൾമാറാട്ടത്തിന് അറസ്റ്റിലായെന്നും പനാജി പോലീസ് ഇൻസ്പെക്ടർ സൂരജ് ഗവാസ് പറഞ്ഞു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയെ പിന്തുണയ്ക്കുന്ന 50 എംഎൽഎമാർ ജൂൺ 29 ന് ഇവിടെ താമസത്തിന് എത്തിയതോടെ ഹോട്ടലിന് ചുറ്റും പോലീസ് കനത്ത സുരക്ഷാ വലയം സ്ഥാപിച്ചിരുന്നു. മാധ്യമപ്രവർത്തകരെപ്പോലും അകത്ത് പ്രവേശിപ്പിച്ചില്ല. എംഎൽഎമാർ വരുന്നതിന് മുമ്പാണ് അറസ്റ്റിലായവർ ഈ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ തെറ്റായ തിരിച്ചറിയൽ രേഖ നൽകിയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർ വ്യാജരേഖ ചമച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്തിനാണ് മുറിയെടുത്തത് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

  രണ്ട് ദിവസം മുമ്പ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശനിയാഴ്ച വൈകുന്നേരമാണ് എംഎൽഎമാർ മുംബൈയിലേക്ക് പോയത്.

  ഏക്നാഥ് ഷിൻഡെ: താനെയിലെ ഓട്ടോക്കാരനിൽ നിന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലേക്ക്

  'ഓട്ടോറിക്ഷയും കൈവണ്ടിയും ഓടിച്ചുനടന്നവനെയൊക്കെ ഞങ്ങൾ എംഎൽഎയും എംപിയുമാക്കി, ഞാൻ എല്ലാം നൽകിയവനൊക്കെ തിരിച്ചു തന്നതിങ്ങനെയാണ്'- ഇന്നലെ ഗവര്‍ണർക്ക് രാജി സമർപ്പിച്ചശേഷം ഉദ്ധവ് താക്കറെ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയെ പേരുപരാമർശിക്കാതെ ആക്രമിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ, ഇന്ന് രാജ്യത്തെ പ്രധാനപ്പെട്ട ഒരു സംസ്ഥാനത്ത് ഒരു ഓട്ടോ ഡ്രൈവർ മുഖ്യമന്ത്രിയുടെ കസേരയിലെത്തുകയാണ്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഒരു ഓട്ടോക്കാരനെ, താഴേത്തട്ടിൽ നിന്ന് ഉയർന്നുവന്ന സാധാരണക്കാരനെ മുഖ്യമന്ത്രിയാക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂവെന്ന ശക്തമായ സന്ദേശം കൂടിയാണ് ഈ അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി ഉദ്ധവ് താക്കറെയ്ക്കും ശിവസൈനികർക്കും നൽകുന്നത്. ഒപ്പം കുടുംബാധിപത്യത്തിനെതിരായ ശക്തമായ സന്ദേശം കൂടിയാണിതെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു.

  1964 ഫെബ്രുവരി 9 നാണ് ഷിൻഡ‍െയുടെ ജനനം. താനെയിലെ മംഗള ഹൈസ്‌കൂളിലും ജൂനിയര്‍ കോളജിലും 11-ാം ക്ലാസ് വരെ പഠിച്ചു. ലത ഏകനാഥ് ഷിന്‍ഡെയാണ് ഭാര്യ. ശ്രീകാന്ത് ഷിന്‍ഡെ മകനാണ്. ബാല്‍താക്കറെയുടെ അരുമ ശിഷ്യനായ ആനന്ദ് ദിഘെയുടെ ശിഷ്യനാണ് ഏക് നാഥ് ഷിന്‍ഡെ

  ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങിയ ഏക്നാഥ് ഷിന്‍ഡേ കഠിനാധ്വാനവും കരുത്തും ഉപയോഗിച്ചാണ് ശിവസേനയുടെ ഉയര്‍ന്ന പടവുകളില്‍ എത്തിയത്. താനെയിലെ കോപ്രി - പച്ച്പഖാഡി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഷിന്‍ഡെ 1980 കളില്‍ കിസാന്‍ നഗറിലെ ശാഖാ പ്രമുഖനായി ചേര്‍ന്നപ്പോള്‍ മുതല്‍ ശിവസേനയുടെ ഭാഗമായിരുന്നു. 1997 ല്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷൻ അംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് പൊടുന്നനെയായിരുന്നു രാഷ്ട്രീയത്തിലും ശിവസേനയിലും ഏക്‌നാഥ് ഷിന്‍ഡെയുടെ വളര്‍ച്ച. തീവ്ര ഹിന്ദുത്വ നിലപാടാണ് എപ്പോഴും ഏക്‌നാഥ് ഷിന്‍ഡെ സ്വീകരിച്ചിരുന്നത്.
  Published by:Anuraj GR
  First published: