• HOME
  • »
  • NEWS
  • »
  • india
  • »
  • India - China | പാംഗോങ് തടാകത്തില്‍ വീണ്ടും പാലം നിര്‍മിച്ച് ചൈന; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം

India - China | പാംഗോങ് തടാകത്തില്‍ വീണ്ടും പാലം നിര്‍മിച്ച് ചൈന; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം

1960 മുതല്‍ ചൈന കൈവശപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

  • Share this:
    ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ (Eastern Ladakh) പാംഗോങ് (Pangong) തടാകത്തിൽ ചൈന  (China) രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ട് ശരിവെച്ച് കേന്ദ്ര സര്‍ക്കാര്‍. പാംഗോങ് തടാകത്തിൽ ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലവും നിർമ്മിച്ചിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം (Ministry of External Affairs) വ്യക്തമാക്കി.

    ചൈന അനധികൃതമായി കൈവശംവെച്ചിരിക്കുന്ന പ്രദേശത്താണ്  പാലം നിർമിച്ചിരിക്കുന്നതെന്നും ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 1960 മുതല്‍ ചൈന കൈവശപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

    Also Read- ഗ്യാന്‍വാപി കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി; ഇടക്കാല ഉത്തരവ് തുടരും

    ചൈന പുതിയ പാലം നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബാഗ്ചി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചൈനയുമായി നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്നും ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.





    പാംഗോങ് തടാകമേഖലയിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചൈനീസ് പട്ടാളത്തിന് കിഴക്കൻ ലഡാക്കിലേക്കുള്ള നീക്കം സുഗമമാക്കുന്നതിനാണ് പുതിയ പാലം നിര്‍മിക്കുന്നതെന്നാണ് വിലയിരുത്തല്‍. നിയന്ത്രണരേഖയിൽനിന്ന് 20 കിലോമീറ്റർ ദൂരെയാണ് പാലം നിർമിക്കുന്നത്. വിവിധ രാജ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന ഗവേഷകൻ ഡാമിയൻ സൈമണാണ് ഉപഗ്രഹചിത്രം ട്വീറ്റ് ചെയ്തത്. ഇക്കാര്യമാണ് ഇപ്പോള്‍ കേന്ദ്രം സ്ഥിരീകരിച്ചിരിക്കുന്നത്.

    ചൈനയുടെ നിർമ്മാണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 'ഇന്ത്യയുടെ ദേശീയ സുരക്ഷയിൽ ഒരു വിട്ടു വീഴ്ചയും സാധ്യമല്ല. പ്രധാനമന്ത്രി തീർച്ചയായും രാജ്യത്തെ സംരക്ഷിച്ചേ മതിയാകൂ' എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

    കേദാര്‍നാഥ് ക്ഷേത്രത്തില്‍ 'ഹസ്‌കി'യുമായെത്തി; യുവാവിനെതിരെ കേസെടുത്തു


    വളര്‍ത്തുനായയുമായി കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് പോയ യുവാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നോയിഡ സ്വദേശിയായ 33കാരന്‍ വികാശ് ത്യാഗി എന്ന വ്‌ലോഗര്‍ക്കെതിരെയാണ് കേസെടുത്തത്. ക്ഷേത്രത്തിന് സമീപം നായയുമായി നില്‍ക്കുന്ന വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

    ചാര്‍ ധാം യാത്രക്ക് ഇടയിലാണ് സംഭവം. ഹസ്‌കി ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ നവാബുമായിട്ടാണ് യുവാവ് യാത്ര ചെയ്യുന്നത്. യാത്രയ്ക്കിടെ കേദാര്‍നാഥ് ക്ഷേത്രത്തിലും ഇവര്‍ എത്തിയിരുന്നു. നായയുമായി ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്നതും 'നന്തി' പ്രതിഷ്ഠയില്‍ തൊട്ട് നമസ്‌കരിക്കുന്നതും വീഡിയോയില്‍ കാണാം. പുരോഹിതന്‍ നായയുടെ നെറുകില്‍ കുങ്കുമം തൊടുന്നതും വീഡിയോയിലുണ്ട്.
    Published by:Arun krishna
    First published: