• HOME
  • »
  • NEWS
  • »
  • india
  • »
  • ദുർഗാദേവിയുടെയും കന്യാമറിയത്തിന്റെയും വിഗ്രഹങ്ങൾ തകർത്തു; ബുർഖ ധരിച്ച രണ്ടു സ്ത്രീകൾ കസ്റ്റഡിയിൽ; മനോരോഗമെന്ന് പൊലീസ്

ദുർഗാദേവിയുടെയും കന്യാമറിയത്തിന്റെയും വിഗ്രഹങ്ങൾ തകർത്തു; ബുർഖ ധരിച്ച രണ്ടു സ്ത്രീകൾ കസ്റ്റഡിയിൽ; മനോരോഗമെന്ന് പൊലീസ്

ഇവരെ ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് സ്റ്റേഷന് പുറത്ത് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി.

  • Share this:
ഹൈദരാബാദ്: ഖൈറത്താബാദിൽ കന്യാമറിയത്തിന്റെ പ്രതിമയും ദുർഗാദേവിയുടെ വിഗ്രഹവും തകർത്തതിന് ബുർഖധാരികളായ രണ്ട് സ്ത്രീകളെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിക്കിടെയുണ്ടായ സംഭവത്തിൽ പിഎഫ്‌ഐയ്ക്ക് ബന്ധമില്ലെന്നും സഹോദരിമാരായ ഇരുവരും മാനസിക അസ്വാസ്ഥമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.

കത്തിയും മറ്റു ചില വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ ഇവരെ ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് സ്റ്റേഷന് പുറത്ത് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി.

ക്രിസ്ത്യൻ പള്ളിക്ക് മുന്നിലാണ് രണ്ട് സ്ത്രീകളെയും ആദ്യം കണ്ടതെന്നും അവിടെ പുറത്തുണ്ടായിരുന്ന കന്യാമറിയത്തിന്റെ പ്രതിമ തകർക്കാൻ ഇരുവരും ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. അവിടെ നിന്ന് ഏതാനും മീറ്ററുകൾ അകലെയായി നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തയാറാക്കിയിരുന്ന ദുർഗാ പൂജാ പന്തലിലേക്ക് പോവുകയും ദുർഗാദേവിയുടെ വിഗ്രഹം തകർക്കാൻ ശ്രമിക്കുകയും ചെയ്തു.



ദുർഗാപൂജ പന്തലുമായി ബന്ധപ്പെട്ടവരെന്ന് കരുതുന്ന ഒരു സംഘം പ്രദേശവാസികൾ സ്ത്രീകളെ ആക്രമിച്ചു. സ്ത്രീകളിൽ ഒരാൾ സംഘത്തെ നേരിടാൻ ശ്രമിച്ചു. പിന്നാലെ നാട്ടുകാർ പൊലീസിനെ ഫോൺ വിളിച്ച് വിവരം അറിയിച്ചു. ദുർഗാ വിഗ്രഹത്തിനുണ്ടായ കേടുപാടുകൾ പിന്നീട് പരിഹരിച്ചു.

Also Read- മതവിദ്വേഷം പരത്തുന്ന വ്യാജവാര്‍ത്തകള്‍;10 യൂട്യൂബ് ചാനലുകളുടെ 45 വീഡിയോകള്‍ കേന്ദ്രം നിരോധിച്ചു

സ്ത്രീകളിൽ ഒരാളുടെ കൈവശം സ്പാനർ ഉണ്ടായിരുന്നുവെന്ന് ഹൈദരാബാദ് മധ്യമേഖലാ ഡിസിപി എം ആർ ചന്ദ്ര പറഞ്ഞു. തടയാനെത്തിയ നാട്ടുകാരെ ഇവർ സ്പാനർ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നു പറഞ്ഞ ഡിസിപി, ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി‌.

22നും 30നും ഇടയിൽ പ്രായമുള്ള സഹോദരിമാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഹൈദരാബാദ് പൊലീസ് പറഞ്ഞു. സ്വന്തം പേരോ, എവിടെ നിന്നാണ് വന്നതെന്നോ അടക്കമുള്ള കാര്യങ്ങളും വെളിപ്പെടുത്താൻ തയാറാകുന്നില്ല.

Also Read- 'പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി; ജൂലൈ 12 ന് ആക്രമണത്തിന് പദ്ധതിയിട്ടു; ED

അതേസമയം, സ്ത്രീകളുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയതായി ഡിസിപി എം ആർ ചന്ദ്ര ന്യൂസ് 18നോട് പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെ മാതാപിതാക്കളും മാനസിക അസ്വാസ്ഥതകൾ പ്രകടിപ്പിക്കുന്നവരാണെന്നാണ് അയൽവാസികളടക്കം പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കളെ വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഡിസിപി പറഞ്ഞു, തിങ്കളാഴ്ച വൈകുന്നേരവും കുടുംബം അയൽക്കാരുമായി വഴക്ക് നടന്നിരുന്നു.
Published by:Rajesh V
First published: