ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് അഞ്ചാമതും ക്ളീൻ ചിറ്റ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബി ജെ പി അധ്യക്ഷൻ അമിത് ഷാക്കെതിരായ രണ്ട് പരാതികളും തളളി. ചട്ടലംഘന പരാതിയിൽ കേന്ദ്ര മന്ത്രി മഹേഷ് ശർമ്മയക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് എതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘനംന പരാതികളിൽ തിങ്കളാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് ഇരുവർക്കും തുടർച്ചയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകുന്നത്.
മഹാരാഷ്ട്രയിലെ നന്ദേഡിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരായ പരാതി തളളിയ കമ്മീഷൻ വാരണാസിയിലെ പരാമർശവും ചട്ടലംഘനമല്ലെന്ന് വ്യക്തമാക്കി. 'അവർ പുൽവാമയിൽ നമ്മുടെ 40 ജവാന്മാരെ കൊന്നു. പകരം അവരുടെ 42 ജവാന്മാരുടെ ജീവനെടുത്തു. ഇതാണ് നമ്മൾ നൽകുന്ന മറുപടി'- വാരണാസിയിൽ പ്രധാനമന്ത്രി നടത്തിയ ഈ പരാമർശത്തിനെതിരെയായിരുന്നു പരാതി.
'കേരളം ഭീകരവാദത്തിന്റെ സർവകലാശാല'; മുഖംമറയ്ക്കുന്നതിനെതിരെ നിയമം വേണം: കെ.പി. ശശികല
ബി ജെ പി അധ്യക്ഷൻ അമിത് ഷാക്കെതിരായ രണ്ട് പരാതികളും തളളി. പശ്ചിമബംഗാളിലെ കൃഷ്ണ നഗറിലും നാഗ്പൂരിലും നടത്തിയ പരാമർശങ്ങൾ ചട്ടലംഘനമല്ലെന്ന് കമ്മീഷൻ കണ്ടെത്തി. അതേസമയം കേന്ദ്ര മന്ത്രി മഹേഷ് ശർമ്മയക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ പപ്പു പപ്പി പരാമർശത്തിലാണ് നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നൽകണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.