നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Kashmir Terrorist Attack | കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടു പൊലീസുകാർ ഉൾപ്പടെ നാലുപേർ കൊല്ലപ്പെട്ടു

    Kashmir Terrorist Attack | കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടു പൊലീസുകാർ ഉൾപ്പടെ നാലുപേർ കൊല്ലപ്പെട്ടു

    കേന്ദ്ര റിസർവ് പോലീസ് സേനയുടെയും സിആർ‌പി‌എഫിന്റെയും സംയുക്ത പെട്രോളിങ് സംഘത്തിനു നേരെ ഉച്ചയോടെയാണ് തീവ്രവാദികൾ വെടിയുതിർത്തത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ശ്രീനഗർ: കശ്മീരിലെ ബാരമുള്ള ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പൊലീസുകാർക്ക് വീരമൃത്യു. ബാരമുള്ള ജില്ലയിലെ സോപുർ പട്ടണത്തിൽ സുരക്ഷ സേനയെ ലക്ഷ്യമാക്കി ഭീകരർ നടത്തിയ വെടിവെയ്പ്പിൽ രണ്ടു പൊലീസുകാർക്ക് പുറമെ രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

      വടക്കൻ കശ്മീർ ജില്ലയായ ബാരമുള്ളയിലെ മെയിൻ ചൌക്ക് സോപുറിനടുത്ത് കേന്ദ്ര റിസർവ് പോലീസ് സേനയുടെയും സിആർ‌പി‌എഫിന്റെയും സംയുക്ത പെട്രോളിങ് സംഘത്തിനു നേരെ ഉച്ചയോടെയാണ് തീവ്രവാദികൾ വെടിയുതിർത്തത്. വെടിവയ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു. ആക്രമണത്തിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

      Also Read- വാക്സിൻ എടുക്കുന്നവർക്ക് 20 കിലോ അരി സൗജന്യം; വേറിട്ട വാഗ്ദാനവുമായി അരുണാചലിലെ പ്രാദേശിക ഭരണകൂടം

      പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കേറ്റ പോലീസുകാരെ പിന്നീട് കരസേനയുടെ 92 ബേസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുരക്ഷാ സേന പ്രദേശം വളഞ്ഞതായും കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണെന്നും സി ആർ പി എഫ് വക്താവ് പറഞ്ഞു.

      സംഭവത്തെ അപലപിച്ച ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ബാരാമുള്ളയിലെ സോപുറിൽ സിവിലിയന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ ആക്രമണത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു. അക്രമത്തിന് പിന്നിലുള്ള കുറ്റവാളികൾ മനുഷ്യരാശിയുടെ ശത്രുക്കളാണ്. അത്തരം നിന്ദ്യവും ഭീരുത്വവുമായ പ്രവൃത്തി ചെയ്തവർ ശിക്ഷിക്കപ്പെടണം, ”അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

      Also Read- കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ആന്‍റിബോഡി ഉൽപ്പാദനം കൂടുതൽ; പ്രതിരോധത്തിനായി വാക്സിൻ നിർബന്ധമെന്ന് പഠന റിപ്പോർട്ട്

      നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും ബാരാമുള്ള ജില്ലയിലെ സോപുർ പട്ടണത്തിൽ സുരക്ഷാ സേനയ്‌ക്കെതിരായ തീവ്രവാദ ആക്രമണത്തെ അപലപിച്ചു. “സോപുറിൽ നിന്ന് ഭീകരമായ വാർത്തകൾ വരുന്നു. ഇത്തരം ആക്രമണങ്ങളെ എല്ലാ തരത്തിലും അപലപിക്കണം. പരിക്കേറ്റവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനവും അറിയിക്കുന്നു., ”അബ്ദുല്ല പറഞ്ഞു.

      Updating...
      Published by:Anuraj GR
      First published:
      )}