മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
ഗാന്ധി ആശുപത്രിക്ക് എതിര്‍വശമുള്ള കമലാ ബില്‍ഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണിയോയാണ് തീപടര്‍ന്നത്. അഗ്നിരക്ഷാ സേനയും പോലീസും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
തീ നിയന്ത്രണ വിധേയമായെന്നും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചതായും മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു.
#UPDATE | Two persons got injured and have been shifted to the hospital. 5 ambulances present at the spot: Brihanmumbai Municipal Corporation pic.twitter.com/qloovBrLIg
Leopard | ഫാക്ടറി ഗോഡൗണില്‍ പുലി; കെണിയൊരുക്കി കാത്തിരുന്നത് അഞ്ചു ദിവസം
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഫാക്ടറി ഗോഡൗണില്‍ കുടുങ്ങിയ പുലി (Leopard) കൂട്ടിലായി. അഞ്ച് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരും വനംവകുപ്പും വിരിച്ച വലയില്‍ പുലി കുടുങ്ങിയത്. കോയമ്പത്തൂര്‍ ബികെ പുദൂരിലെ പഴയ ഒരു കെട്ടിടത്തിലേക്ക് പുലി കയറി പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
നാല് ദിവസമായി പുലിയെ പിടിക്കാന്‍ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഒടുവില്‍ ഇന്നാണ് പുലി വനംവകുപ്പ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്.
കേരള അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലയാണ് പുലിയുണ്ടായിരുന്ന പി കെ പുതൂരിലെ സാനിറ്ററി ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍. വനം വകുപ്പ് സ്ഥാപിച്ച സിസിടിവിയിലും നേരത്തെ കെട്ടിടത്തിനകത്ത് പുലി നടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച മറ്റു പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി പരാതി ഉയര്‍ന്നിരുന്നു. പ്രദേശത്തുള്ള കോളേജില്‍ പുലി കയറുകയും കമ്പ്യൂട്ടര്‍ ലാബിലും മറ്റു മുറികളിലും നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.