മുംബൈ: മുംബൈയില്‍(Mumbai) ബഹുനില കെട്ടിടത്തിന് തീപിടിച്ചു(Fire). രണ്ടു പേര്‍ മരിച്ചു(Death). 15 നിലകെട്ടിടത്തിന്റെ 14-ാം നിലിയിലാണ് തീപിടിച്ചത്. കാന്തിവാലിയിിലെ ഹന്‍സ ഹെറിറ്റേജ് എന്ന ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും പിന്നീട് മരിച്ചു.
ഏഴ് അഗ്‌നിരക്ഷാ സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 11 കോവിഡ് രോഗികള്‍ മരിച്ചിരുന്നു. 17 പേരായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്. വാര്‍ഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
ഡൽഹിയിൽ മുസ്ലീം വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ; കേസെടുത്ത് പൊലീസ്
ദീപാവലി (Diwali) ദിനത്തിൽ ബിരിയാണിക്കട തുറന്നതിന് മുസ്ലിം വ്യാപാരിയെ (Muslim Shop keeper) ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ കേസെടുത്ത് ഡൽഹി പൊലീസ് (Delhi Police). സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഡൽഹി സാന്‍റ് നഗറിലെ തുറന്നിരുന്ന ബിരിയാണി കട ഉടമക്കെതിരെ ഒരാൾ ഭീഷണി മുഴക്കുന്നത് കാണാം. വീഡിയോ വൈറലായതോടെ ഡൽഹി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ബജ്റംഗ് ദൾ പ്രവർത്തകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന നരേഷ് കുമാർ സൂര്യവൻശി എന്നയാളാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തുന്നത്. സാന്റ് നഗർ ഹിന്ദുക്കളുടെ പ്രദേശമാണെന്നും ദീപാവലിയായിട്ടും ബിരിയാണിക്കട തുറന്നത് എന്തിനാണെന്നും ഇയാൾ കടയിലെ ജീവനക്കാരോട് ചോദിക്കുന്നുണ്ട്. ഭീഷണിക്ക് പിന്നാലെ കട ഉടമയും ജീവനക്കാരും കട അടച്ചു. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ യഥാർത്ഥത്തിലുള്ളതാണോ എന്ന് പരിശോധിച്ച ശേഷമാണ് ഡൽഹി ബുരാരി പൊലീസ് സ്വമേധയാ കേസെടുത്തത്.
സെക്ഷൻ 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.