നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കാലൂചക് സേനാ താവളത്തിന് സമീപം രണ്ട് ഡ്രോണുകള്‍; വെടിവെച്ച് തുരത്തി സൈന്യം; അതിജാഗ്രതാ നിര്‍ദേശം

  കാലൂചക് സേനാ താവളത്തിന് സമീപം രണ്ട് ഡ്രോണുകള്‍; വെടിവെച്ച് തുരത്തി സൈന്യം; അതിജാഗ്രതാ നിര്‍ദേശം

  ജമ്മൂ-പത്താന്‍കോട്ട് ദേശീയപാതയില്‍ കാലൂചക്-പുര്‍മണ്ഡല്‍ റോഡില്‍ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ടു ക്വാഡ്‌കോപ്ടറുകളെ ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.

  Representative Image

  Representative Image

  • Share this:
   ന്യൂഡല്‍ഹി: വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം ഞായറാഴ്ച രാത്രി രണ്ടു ഡ്രോണുകള്‍ കണ്ടെത്തി. എന്നാല്‍ ഡ്രോണുകള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. ജമ്മൂ-പത്താന്‍കോട്ട് ദേശീയപാതയില്‍ കാലൂചക്-പുര്‍മണ്ഡല്‍ റോഡില്‍ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ടു ക്വാഡ്‌കോപ്ടറുകളെ ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.

   രാത്രി 11:30നും 1:30നുമാണ് സൈനിക ആസ്ഥാനത്ത് ഡ്രോണുകള്‍ കാണപ്പെട്ടത്. സൈനികര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രോണുകള്‍ ഇരുളിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സേനയുടെ ജാഗ്രതാ മൂലം വന്‍ ഭീഷണി ഒഴിവായെന്ന് അധികൃതര്‍ വ്യക്തമാക്കി. സൈനിക ആസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

   Also Read-ജമ്മു കാശ്മീരീൽ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച ഭാര്യക്കും മകൾക്കും ദാരുണാന്ത്യം

   അതേസമയം ഞായറാഴ്ച പുലര്‍ച്ചെ ജമ്മു വിമാനത്താവളത്തിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ലഷ്‌കര്‍-ഇ-തായ്ബയുടെയോ ജയ്ഷ്-ഇ-മുഹമ്മദിന്റെയോ ആകാമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്.

   വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയോട് വളരെ അടുത്താണ് സ്ഫോടനങ്ങള്‍ നടന്നതെങ്കിലും ഗുരുതരമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തില്‍ ഒരു കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു.

   Also Read-കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല

   എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) കെട്ടിടവും പാര്‍ക്ക് ചെയ്തിരുന്ന മി 17 കോപ്റ്ററുകളുമാണ് ബോംബ് സ്ഫോടനത്തിന്റെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്ഫോടനങ്ങളിലൊന്ന് എടിസിയില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് നടന്നത്.

   Also Read-'സംസ്ഥാന പൊലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്'; കെ സുരേന്ദ്രന്‍

   അഞ്ചു മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് തവണയായാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം.

   സ്‌ഫോടന ശബ്ദം കേട്ടത് പുലര്‍ച്ചെ 1.42നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കിലോമീറ്റര്‍ അപ്പുറത്തേക്ക് വരെ ശബ്ദം കേള്‍ക്കാവുന്ന തരത്തിലുള്ളത് ആയിരുന്നു സ്‌ഫോടനം. സ്‌ഫോടനം നടന്നതിനു തൊട്ടു പിന്നാലെ പൊലീസും ഫോറന്‍സിക് വിദഗ്ദരും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി.
   Published by:Jayesh Krishnan
   First published:
   )}