• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പരിസ്ഥിതി പ്രവർത്തകരുടെ പരാതി; പ്രതികളായ ആടുകൾ അറസ്റ്റിൽ

നഗരത്തിലെ മുനിസിപ്പൽ അധികൃതർ ആടുകളുടെ ഉടമയ്ക്ക് 1000 രൂപ പിഴ ചുമത്തിയതിന് ശേഷമാണ് രണ്ട് ആടുകളെയും വിട്ടയച്ചത്.

news18-malayalam
Updated: September 12, 2019, 1:26 PM IST
പരിസ്ഥിതി പ്രവർത്തകരുടെ പരാതി; പ്രതികളായ ആടുകൾ അറസ്റ്റിൽ
arrest
news18-malayalam
Updated: September 12, 2019, 1:26 PM IST
ഹൈദരാബാദ്: ഹൈദരാബാദിൽ രണ്ട് ആടുകളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരിസ്ഥിതി സംഘടന നട്ട തൈകൾ തിന്നതിനെ തുടർന്നാണ് ആടുകൾക്കെതിരെ പരാതി നൽകിയത്. തെലങ്കാനയിലെ ഹുസുറബാദിലാണ് സംഭവം.

നഗരത്തിലെ മുനിസിപ്പൽ അധികൃതർ ആടുകളുടെ ഉടമയ്ക്ക് 1000 രൂപ പിഴ ചുമത്തിയതിന് ശേഷമാണ് രണ്ട് ആടുകളെയും വിട്ടയച്ചത്. സേവ് ദ ട്രീസ് എന്ന സംഘടനയാണ് പരാതി നൽകിയത്. ഈ രണ്ട് ആടുകളും നിരന്തരം തൈകൾ നശിപ്പിച്ചതോടെയാണ് പരാതി നൽകിയത്.

also read:ഒന്നുറക്കെ ചിരിച്ചതേയുള്ളു; പിന്നീട് വായടക്കാൻ കഴിയാതെ യുവതി

900 തൈകൾ വെച്ചതിൽ 250 എണ്ണവും ആടുകൾ തിന്നതായി പരാതിയിൽ പറയുന്നതായി ഹിന്ദു റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചൊവ്വാഴ്ച പുതിയ തൈകള്‍ തിന്നാൻ ശ്രമിക്കുന്നതിനിടെയാണ് ആടുകൾ പിടിയിലായത്. ഇവയെ പിന്നീട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് ഉടമസ്ഥനെ വിളിച്ച് വരുത്തിയിരുന്നു. പിഴ അടച്ചതിനു ശേഷം വീട്ടിൽ തന്നെ വളർത്താമെന്ന ഉറപ്പിലാണ് ആടുകളെ നൽകിയത്. ഇതാദ്യമായല്ല മൃഗങ്ങൾ അറസ്റ്റിലാകുന്നത്. 2015ൽ പാകിസ്ഥാൻ ചാരനെന്ന സംശയത്തിൽ ഒരു പ്രാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ചിറകിൽ ഉറുദുവിൽ സന്ദേശവും ഉണ്ടായിരുന്നു.

Loading...

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...