• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഭീകരർ മുങ്ങിമരിച്ചു; കിഷൻഗംഗ നദിയിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഭീകരർ മുങ്ങിമരിച്ചു; കിഷൻഗംഗ നദിയിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

നദിയിൽ കുത്തൊഴുക്കുള്ള ഭാഗത്തുകൂടി ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാനാണ് ഭീകരർ ശ്രമിച്ചത്. എന്നാൽ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു

militants

militants

  • Share this:
    ശ്രീനഗര്‍: പാക് അധീന കശ്മീരിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരർ നദിയിൽ മുങ്ങിമരിച്ച നിലയിൽ. ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ബന്ദിപ്പൂര്‍ ജില്ലയിലെ കിഷന്‍ഗംഗ നദിയില്‍ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഹിസ്‌ബുള്‍ മുജാഹിദീന്‍ പ്രവർത്തകരാണ് മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    ഭീകരവാദികളില്‍ സമീര്‍ അഹ്മദ് ഭട്ട് എന്ന പേരില്‍ തിരിച്ചറിഞ്ഞിട്ടുള്ളയാള്‍ സ്വദേശം പുല്‍വാമ ജില്ലയിലെ ഡാങ്ങേര്‍പൂരില്‍ നിന്നു ആണെന്ന് തിരിച്ചറിഞ്ഞു. നിസാര്‍ അഹ്മദ് റാത്തര്‍ എന്ന് പേരുള്ള രണ്ടാമത്തെ ഭീകരന്‍ പുല്‍വാമയിലെ തന്നെ ട്രാളില്‍ നിന്നുമുള്ളയാളാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

    പാക് അധീന കാശ്മീരില്‍ നിന്നും ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. നദിയിൽ കുത്തൊഴുക്കുള്ള ഭാഗത്തുകൂടി ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാനാണ് ഭീകരർ ശ്രമിച്ചത്. എന്നാൽ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. രണ്ടുപേർ മാത്രമായിരുന്നോ സംഘത്തിലെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് സുരക്ഷാസേന വ്യാപക തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ നിലയിൽ മറ്റൊന്നും കണ്ടെത്താനായില്ല.
    You may also like:സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും [NEWS]അശ്ലീല വേഷം ധരിച്ച് വ്യായാമം ചെയ്യാനെത്തിയെന്ന് ആരോപണം; നടിക്കും സുഹൃത്തുക്കൾക്കും നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം [NEWS] ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ [NEWS]

    നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടുപേരും 2018ല്‍ പുല്‍വാമയില്‍ നിന്നും കാണാതായവരാണെന്നും വിവരം ലഭിച്ചു. നാല് റിസ്റ്റ് വാച്ചുകള്‍, 116 എ.കെ റെഡ് ഡോട്ട് സൈറ്റുകള്‍(ആര്‍.ഡി.എസ്), 9 എം.എം ആര്‍.ഡി.എസ്, ഒരു ഗ്രനേഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഒപ്പം ഇരുവരുടെയും പക്കല്‍ നിന്നും ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും ലഭിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: