ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ; കപ്പലിൽ കൊറോണ ബാധിച്ച യാത്രക്കാരുടെ എണ്ണം 174 ആയി
ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ; കപ്പലിൽ കൊറോണ ബാധിച്ച യാത്രക്കാരുടെ എണ്ണം 174 ആയി
യാത്രക്കാരും ജോലിക്കാരും ഉൾപ്പെടെ 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
Diamond Princes(Reuters)
Last Updated :
Share this:
ന്യൂഡല്‍ഹി: കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കപ്പലിൽ കൊറോണ ബാധിച്ച യാത്രക്കാരുടെ എണ്ണം 174 ആയി.
3,711യാത്രക്കാരുമായി ഡയമണ്ട് പ്രിൻസസ് എന്ന കപ്പൽ കഴിഞ്ഞയാഴ്ച ജപ്പാനീസ് തീരത്ത് എത്തിയിരുന്നു. കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ ക്വാറന്റൈന് ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്.
യാത്രക്കാരും ജോലിക്കാരും ഉൾപ്പെടെ 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. രോഗബാധിതരായ എല്ലാവരെയും മതിയായ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോയി. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ജാപ്പനീസ് അധികൃതരുമായി ബന്ധപ്പെടുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു.273 പേരെയാണ് കപ്പലിനുള്ളില്‍ കൊറോണ ലക്ഷണങ്ങളുമായി കണ്ടെത്തിയത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.