നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Lifetime Free Travel | ബസില്‍ വെച്ച് ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് TSRTC

  Lifetime Free Travel | ബസില്‍ വെച്ച് ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് TSRTC

  ആജീവനാന്ത സൗജന്യ ബസ് യാത്ര സാധ്യമാക്കുന്ന സൗജന്യ ലൈഫ്ടൈം പാസുകള്‍ സമ്മാനിക്കാന്‍ ടിഎസ്ആര്‍ടിസി തീരുമാനിച്ചു.

  • Share this:
   വിമാനങ്ങളില്‍ യാത്രയ്ക്കിടെ ജനിച്ച കുട്ടികള്‍ക്ക് ആജീവനാന്തം സൗജന്യ യാത്ര (Lifetime Free Travel) അനുവദിച്ചതായുള്ള വാർത്തകൾ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ തെലങ്കാനയിൽ (Telangana)ബസില്‍ വെച്ച് ജനിച്ച കുഞ്ഞുങ്ങൾക്കും ജീവിതകാലം മുഴുവൻ സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണ് ടിഎസ്ആർടിസി (TSRTC). ടിഎസ്ആര്‍ടിസിയുടെ ബസുകളില്‍ അടുത്തിടെ ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് (Infants) ഇനി കോർപ്പറേഷന്റെ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് തീരുമാനം. അവര്‍ക്ക് ആജീവനാന്ത സൗജന്യ ബസ് യാത്ര സാധ്യമാക്കുന്ന സൗജന്യ ലൈഫ്ടൈം പാസുകള്‍ സമ്മാനിക്കാന്‍ ടിഎസ്ആര്‍ടിസി തീരുമാനിച്ചു.

   നവംബര്‍ 30ന് നാഗര്‍കൂര്‍നൂല്‍ ഡിപ്പോയിലെ ബസില്‍ പെദ്ദകോത്തപ്പള്ളി ഗ്രാമത്തിന് സമീപമാണ് ആദ്യത്തെ പെണ്‍കുട്ടി ജനിച്ചതെന്ന് ആര്‍ടിസി അറിയിച്ചു. ആസിഫാബാദ് ഡിപ്പോയുടെ ബസില്‍ ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് സിദ്ദിപേട്ടിനടുത്ത് വെച്ച് മറ്റൊരു യുവതി മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.

   ഈ രണ്ട് സ്ത്രീകള്‍ക്കും യാത്ര ചെയ്യവേ അപ്രതീക്ഷിതമായാണ് പ്രസവവേദന അനുഭവപ്പെട്ടത്. ടിഎസ്ആര്‍ടിസി ജീവനക്കാരും മറ്റ് സഹയാത്രികരും പ്രസവിക്കാനായി സ്ത്രീകളെ സഹായിച്ചു. പിന്നീട്, ടിഎസ്ആര്‍ടിസി ജീവനക്കാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് അമ്മമാരെയും നവജാതശിശുക്കളെയും 108 ആംബുലന്‍സില്‍ തുടര്‍ ചികിത്സയ്ക്കായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചു.

   ടിഎസ്ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ദ്രുതഗതിയിലുള്ള പ്രതികരണത്തെയും പിന്തുണയെയും അഭിനന്ദിച്ച ടിഎസ്ആര്‍ടിസി വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിസി സജ്ജനാര്‍, നവജാത ശിശുക്കള്‍ക്ക് ടിഎസ്ആര്‍ടിസി ബസുകളിലെ യാത്രയ്ക്ക് ലൈഫ് ടൈം പാസ് സൗജന്യമായി നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചു.

   നേരത്ത, വിമാനത്തില്‍ ജനിച്ച കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര അനുവദിച്ചിരുന്നു. ലണ്ടനില്‍ നിന്ന് കെയ്‌റോയിലേക്ക് യാത്ര ചെയ്യവേയാണ് യെമനി വനിത ഹിയാം നാസര്‍ നാജി ദാബന്‍ വിമാനത്തില്‍ പ്രസവിച്ചത്. സെപ്തംബര്‍ 16 ബുധനാഴ്ച യുകെ തലസ്ഥാനത്ത് നിന്ന് ഈജിപ്ഷ്യന്‍ തലസ്ഥാനത്തേക്കുള്ള ഈജിപ്റ്റ് എയര്‍ വിമാനം ജര്‍മ്മന്‍ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകുമ്പോഴാണ് ദാബന് പ്രസവ വേദന അനുഭവപ്പെട്ടത്. ഗര്‍ഭിണിയായ യാത്രക്കാരിക്ക് വേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന്, വിമാനത്തിന്റെ ക്യാപ്റ്റന്‍ മ്യൂണിക്കില്‍ അടിയന്തര ലാന്‍ഡിംഗിന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വിമാനം ഇറങ്ങുന്നതിന് മുമ്പ് യാത്രക്കാരി പ്രസവിക്കുകയായിരുന്നു.

   തുടര്‍ന്ന്, ഈജിപ്ത് എയര്‍ നവജാതശിശുവിന് എയര്‍ലൈനിലെ സൗജന്യ ആജീവനാന്ത യാത്രയും നല്‍കി. ഈജിപ്ത് എയര്‍ ട്വിറ്ററിലൂടെയാണ് ആഘോഷ സമ്മാനം പ്രഖ്യാപിച്ചത്. സ്വീറ്റ് ബര്‍ത്ത് പ്രൈസ് നേടുന്ന ആദ്യത്തെയാളല്ല ദാബന്റെ കുഞ്ഞ്. 2017 ല്‍ ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ വിമാനത്തില്‍ ജനിച്ച ഒരു ആണ്‍കുട്ടിക്കും സൗജന്യ യാത്രാ പാസ് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലും എമിറേറ്റ്‌സ് വിമാനത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ അവള്‍ക്ക് സ്‌കൈ എന്നാണ് പേരിട്ടത്. എന്നാല്‍, അവർക്ക് ആജീവനാന്ത സൗജന്യ യാത്ര എയര്‍ലെന്‍ വാഗ്ദാനം ചെയ്തിരുന്നില്ല.
   Published by:Karthika M
   First published:
   )}