ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ജയ്ഷെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 4.20 ഓടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പൊലീസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ നടത്തിയത്.
ഭീകരര്‍ വെടി വെച്ചതോടെ സേന തിരിച്ചടിച്ചു. തീവ്രവാദി സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു. പാക് തീവ്രവാദികളുടെ താവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തിയില്‍ പാക്കിസ്താന് സൈന്യം ഷെല്ലാക്രമണവും നടത്തുന്നുണ്ട്.
പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയതോടെ ജമ്മുവിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്. 38 വർഷത്തിന് ശേഷം പാകിസ്താൻ വ്യോമാതിർത്തി കടന്ന് ആക്രമണം നടത്തിയ വ്യോമസേന ജെയ്ഷെ ഭീകര ക്യാമ്പുകൾ തകർത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.