റാഞ്ചി: വയറുവേദനയുമായി സമീപിച്ച യുവാക്കള്‍ക്ക് ഗർഭ പരിശോധന നിർദേശിച്ച് ഡോക്ടർ. റാഞ്ചിയിലെ ഛത്ര ജില്ലയിലാണ് സംഭവം. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് യുവാക്കളായ ഗോപാൽ ഗഞ്ചുവും കമേശ്വവർ ജന്ഹുവും റാഞ്ചിയിലെ സർക്കാർ ആശുപത്രിയിലെത്തിയത്. ഇവിടെ ഇവരെ പരിശോധിച്ച മുകേഷ് കുമാർ എന്ന ഡോക്ടറാണ് ഇവർക്ക് പ്രെഗ്നൻസി ടെസ്റ്റ് നടത്താൻ കുറിച്ച് നൽകിയത്. ഇതിന് പുറമെ എച്ച്ഐവി, ഹീമോഗ്ലോബിൻ പരിശോധനകളും നിർദേശിച്ചിരുന്നു.
ഡോക്ടറുടെ കുറിപ്പ് കണ്ട് അമ്പരന്ന യുവാക്കൾ പരാതിയുമായി ഛത്രയിലെ സിവിൽ സർജനായ അരുൺ കുമാർ പസ്വാനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നാണ് പസ്വാൻ അറിയിച്ചത്. അതേസമയം മുകേഷ് കുമാർ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ഝാർഖണ്ഡിലെ ഡോക്ടർമാര്‍ക്കെതിരെ ഇത്തരം വിചിത്ര ആരോപണങ്ങൾ ഉയരുന്നത്. നേരത്തെ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കോണ്ടം നിർദേശിച്ച ഡോക്ടറുടെ നടപടി വിവാദം ഉയർത്തിയിരുന്നു. കിഴക്കൻ സിംഗ്ഭം ജില്ലയിലായിരുന്നു സംഭവം. ഫാർമസിയിൽ മരുന്നു വാങ്ങാനെത്തിയപ്പോഴാണ് കോണ്ടമാണ് ഡോക്ടർ കുറിച്ചു നൽകിയതെന്ന് യുവതി തിരിച്ചറിഞ്ഞത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.