HOME » NEWS » India »

കളിക്കുന്നതിനിടെ അബദ്ധത്തിൽ ശുചിമുറി പൂട്ടി; രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

കളിക്കുന്നതിനിടെയാണ് കുട്ടികൾ അബദ്ധത്തിൽ ശുചിമുറി പൂട്ടിയത്. അന്വേഷണത്തിനൊടുവിൽ കുട്ടികളെ കണ്ടെത്തിയപ്പോഴേക്കും ഇരുവരും മരിച്ചു.

News18 Malayalam | news18-malayalam
Updated: September 20, 2020, 6:21 PM IST
കളിക്കുന്നതിനിടെ അബദ്ധത്തിൽ ശുചിമുറി പൂട്ടി; രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
dead body
  • Share this:
മെഹ്സാന: കളിക്കുന്നതിനിടെ അബദ്ധത്തിൽ ശുചിമുറി പൂട്ടിയതിനെ തുടർന്ന് രണ്ട് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ബൊക്കർവാഡയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.

പത്ത് വയസുകാരനായ ഹർഷിൽ പട്ടേൽ, ഒമ്പതുകാരനായ സോഹൻ പട്ടേൽ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കളിക്കുന്നതിനിടെയാണ് കുട്ടികൾ അബദ്ധത്തിൽ ശുചിമുറി പൂട്ടിയത്. അന്വേഷണത്തിനൊടുവിൽ കുട്ടികളെ കണ്ടെത്തിയപ്പോഴേക്കും ഇരുവരും മരിച്ചു.

സംഭവം നടന്ന വീട് ഗ്രാമത്തിന്റെ വിദൂര ഭാഗത്താണെന്നും അകപ്പെട്ടപ്പോൾ സഹായത്തിനായി കുട്ടികൾ വിളിച്ചത് ബന്ധുക്കളോ വഴിയാത്രക്കാരോ കേട്ടില്ലെന്ന് പൊലീസ് പറഞ്ഞു.



മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വൈകുന്നേരമാണ് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Published by: Gowthamy GG
First published: September 20, 2020, 6:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories