മൈസൂരു: കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്ക്രീം പെട്ടിയില്‍ ഒളിച്ച രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മൈസൂരു നഞ്ചന്‍ഗോഡിലെ മസാഗെ ഗ്രാമത്തിലാണ് ദാരുണസംഭവം. കാവ്യ നായക് (5), ഭാഗ്യ നായക (11) എന്നിവരാണ് മരിച്ചത്. മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഇവര്‍ അവിടെ ഉണ്ടായിരുന്ന ഉന്തുവണ്ടിയിലെ ഐസ്ക്രീം പെട്ടിയില്‍ കയറി ഒളിക്കുകയായിരുന്നു.
ഇരുവരും ഐസ്ക്രീം പെട്ടിക്കുള്ളില്‍ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികള്‍ കണ്ടിരുന്നില്ല. പെട്ടിക്കുള്ളില്‍ കയറിയ കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Horse Died| കാട്ടാനയുടെ ശബ്ദം കേട്ട് കുതിരകള്‍ ഭയന്നോടി; വാഹനമിടിച്ച് ഒരെണ്ണം ചത്തു; യാത്രക്കാരന് ഗുരുതര പരിക്ക്
തൃശൂർ: കുതിരകൾ രാത്രിയിൽ ഭയന്നോടിയതിനെ തുടർന്ന് ദേശിയ പാതയിൽ അപകടം. കുതിരാനു സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയിൽ നിന്നുള്ള ഏഴു കുതിരകളാണ് പുറത്തുചാടിയത്. ദേശീയപാതയിലൂടെ ഓടിയ കുതിരകളിൽ മൂന്നെണ്ണത്തിനെ വാഹനങ്ങളിടിച്ചു. ഒരു കുതിര ചത്തു. ഒന്നിന്റെ നില ഗുരുതരമാണ്. കാട്ടാനയുടെ ശബ്ദം കേട്ടു പരിഭ്രാന്തരായാണു കുതിരകൾ ലായത്തിൽ നിന്നു പുറത്തുചാടിയതെന്നു കരുതുന്നു.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. വാണിയമ്പാറ, മേലേചുങ്കം, മേരിഗിരി എന്നിവിടങ്ങളിലാണ് കുതിരകൾ വിവിധ വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. കുതിരയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്കേറ്റു. പട്ടിക്കാട് തെക്കുംഭാഗം മേലേവീട്ടിൽ നിതീഷ് കുമാറിനാണ് (21) പരുക്കേറ്റത്. ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലേചുങ്കത്തായിരുന്നു അപകടം.
കുന്നുംപുറം ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരകളാണ് ലായത്തിൽ നിന്നു ചാടി ദേശീയപാതയിലൂടെ ഓടിയത്. പീച്ചി റിസർവോയറിനോട് ചേർന്നാണു കുതിരയോട്ട പരിശീലന കേന്ദ്രം. ബാക്കി കുതിരകളെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.