• HOME
  • »
  • NEWS
  • »
  • india
  • »
  • JCB |കാറ്റ് നിറയ്ക്കുന്നതിനിടെ ജെ.സി.ബിയുടെ ടയര്‍ പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ മരിച്ചു, വീഡിയോ

JCB |കാറ്റ് നിറയ്ക്കുന്നതിനിടെ ജെ.സി.ബിയുടെ ടയര്‍ പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ മരിച്ചു, വീഡിയോ

ടയറിലെ കാറ്റിന്റെ അളവ് പരിശോധിക്കാന്‍ മറ്റൊരു തൊഴിലാളി എത്തി ടയറില്‍ അമര്‍ത്തി നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്.

  • Share this:
    ഛത്തീസ്ഗഡിലെ റായ്പുര്‍ ജില്ലയില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വര്‍ക്ക്ഷോപ്പില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചത്.

    ചൊവ്വാഴ്ച റായ്പൂരിലെ സില്‍ത്താര വ്യവസായ മേഖലയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വര്‍ക്ക്ഷോപ്പിലെ ജീവനക്കാരന്‍ ടയറില്‍ കാറ്റ് നിറയ്ക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ടയറിലെ കാറ്റിന്റെ അളവ് പരിശോധിക്കാന്‍ മറ്റൊരു തൊഴിലാളി എത്തി ടയറില്‍ അമര്‍ത്തി നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്.


    പൊട്ടിത്തെറിയില്‍ രണ്ടു തൊഴിലാളികളും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. റായ്പൂര്‍ ജില്ലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

    തമിഴ്നാട്ടിൽ വീണ്ടും 'സെൽഫി' ദുരന്തം; പാളത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടിമരിച്ചു

    ചെന്നൈ: റെയിൽവെ പാളത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ചു മരിച്ചു. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തയിൽ നടന്ന സംഭവത്തിൽ വസന്ത് കുമാർ (22) ആണ് മരിച്ചത്. ഗുഡിയാത്തം മേലാലത്തൂർ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു അപകടം.

    സെൽഫി വീഡിയോകളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന വസന്ത്കുമാർ ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കാൻ സുഹൃത്തുകളുമായി എത്തിയതായിരുന്നു.

    ചിത്രീകരണത്തിനിടെ പാളത്തിൽ നിന്ന് സെൽഫിയെടുക്കുമ്പോൾ അതുവഴി കടന്നുപോയ തീവണ്ടി തട്ടുകയായിരുന്നു. ഇതുകണ്ട് നിലവിളിച്ച് ഓടിയ സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസും ആർപിഎഫും എത്തി മേൽനടപടി സ്വീകരിച്ചു. സംഭവത്തിൽ കേസെടുത്തു.

    പിറന്നാൾ ആഘോഷിച്ച് രണ്ട് ദിവസത്തിനുശേഷമായിരുന്നു വസന്ത് കുമാറിന്റെ മരണം. കഴിഞ്ഞ മാസം ചെന്നെയ്ക്ക് സമീപം ചെങ്കൽപ്പേട്ടിൽ ഇത്തരത്തിൽ സെൽഫിയെടുക്കുമ്പോൾ ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചിരുന്നു.
    Published by:Sarath Mohanan
    First published: