മംഗളൂരു: മൽസ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചതായി റിപ്പോർട്ട്. അപകടത്തില്‍ തകര്‍ന്ന ബോട്ടിൽ രണ്ടു പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഗംലാപുരം തീരത്തു നിന്നും 26 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം സംഭവിച്ചത്. രണ്ട് പേര്‍ മരിച്ചതായി മംഗലാപുരം കോസ്റ്റല്‍ പോലീസ് അറിയിച്ചു. ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി വരികയാണ്.
കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധത്തിനു പോയ ഐ എസ് ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ വിദേശ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം ഉണ്ടായ ശേഷം ആദ്യം രണ്ടു പേരെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി സുനിൽ ദാസ് തമിഴ്നാട് സ്വദേശി വേൽമുരുകൻ എന്നിവരെ രക്ഷപ്പെടുത്തിയത്.
പതിനാലു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഏഴു പേര്‍ കുളച്ചല്‍ സ്വദേശികളും ഏഴു പേര്‍ ബംഗാൾ ഒഡീഷ സ്വദേശികളുമാണെന്നാണ് അറിയുന്നത്. ബേപ്പൂര്‍ സ്വദേശി ജാഫറിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഐ എസ് ബി റബ്ബ എന്ന ബോട്ട്.
Also Read-
തിരുവനന്തപുരത്തും പാലക്കാടുമായി മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചുഞായറാഴ്ചയാണ് ഐ എസ് ബി റബ്ബ ബേപ്പൂരില്‍നിന്നു മത്സ്യബന്ധനത്തിനായി തിരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടമെന്നാണ് സൂചന. മംഗലാപുരത്ത് പുറംകടലിൽ വച്ചാണ് സംഭവം. കോസ്റ്റ് ഗാർഡും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഐ പി എല്‍ ലീ ഹാവ്റെ എന്ന വിദേശ കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്ന് സംശയിക്കുന്നു. കപ്പലിലുണ്ടായിരുന്നവരാണ് രണ്ടു പേരെ രക്ഷിച്ചത്. അപകടം നടന്ന സ്ഥലത്ത് കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മാർച്ച് ആദ്യം നീലേശ്വരം മടക്കരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് തകർന്ന് കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യ തൊഴിലാളികളെ രക്ഷപെടുത്തിയിരുന്നു. മറിയം എന്ന തോണി കരയിൽ നിന്നും നിന്നും 15 നോട്ടിക്കൽ മെയിൽ അകലെയാണ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
തോണി കടലിൽ കുടുങ്ങി കിടക്കുന്നതായി ആദ്യ വിവരം ഹാം റേഡിയോ വഴിയാണ് ലഭിച്ചത്. രണ്ടായി മുറിഞ്ഞ ബോട്ടിൽ വെളളത്തിൽ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു മത്സ്യ തൊഴിലാളികളും പിടിച്ചു നിൽക്കുന്നതായാണ് സന്ദേശം ലഭിച്ചത്. രാത്രി ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. രാത്രി ഒമ്പതരയോടെയാണ് രക്ഷാ സംഘം സംഭവ സ്ഥലത്ത് എത്തിയത്. ഉൾക്കടലിൽ പെട്രോളിങ് നടത്തുകയായിരുന്നു കോസ്റ്റ് ഗാർഡ് സംഘമാണ് സംഭവ സ്ഥലത്ത് എത്തിയത്.
ദായിറാസ് (37), ശ്യാം (18), ജിമ്മി (21), കുമാർ (43), ഈശ്വർ ഭായി (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ആർക്കും കാര്യമായി ആരോഗ്യപ്രശ്നങ്ങൾ ഇല്ല ഇവരെ അർദ്ധരാത്രിയോടെ കാസർകോട് തീരത്ത് എത്തിക്കും.
സൈഫുദ്ധീൻ എ എസ് ഐ കോസ്റ്റൽ നീലേശ്വരം, കോസ്റ്റൽ വാർഡൻമാരായ ദിവേഷ് , കെ.അനു, സ്രാങ്ക് നാരായണൻ , മനു അഴിത്തല, ഒ ധനീഷ്, ശിവ പ്രസാദ് എന്നിവരാണ് രക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്.
Also Read-
സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടി; കണ്ണൂരിൽ ക്ഷേത്രദർശനത്തിനെത്തിയ ആൾ മുങ്ങി മരിച്ചുഅതിനിടെ രക്ഷാബോട്ടിന് യന്ത്രത്തകരാർ ഉണ്ടായത് വീണ്ടും ആശങ്ക ഉണ്ടാക്കി. രക്ഷപ്പെടുത്തിയ മൽസ്യത്തൊഴിലാളികളുമായി മടങ്ങുന്ന ബോട്ടിനാണ് യന്ത്രത്തകരാർ ഉണ്ടായത്. ബോട്ട് 10 മിനിറ്റായി നിശ്ചലം ആയിരുന്നു. യന്ത്രത്തകരാർ ഉടൻ പരിഹരിച്ച് തീരത്തേക്കുള്ള യാത്ര പുനരാരംഭിക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.