HOME /NEWS /India / രണ്ടുവയസുകാരിയുടെ വയറ്റിൽനിന്ന് കാന്തം പുറത്തെടുത്തു; ജീവൻ രക്ഷിച്ചത് തലനാരിഴയ്ക്ക്

രണ്ടുവയസുകാരിയുടെ വയറ്റിൽനിന്ന് കാന്തം പുറത്തെടുത്തു; ജീവൻ രക്ഷിച്ചത് തലനാരിഴയ്ക്ക്

surgery

surgery

ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു

  • Share this:

    ബംഗളൂരു: കളിക്കുന്നതിനിടെ രണ്ടുവയസുകാരി അബദ്ധത്തിൽ വിഴുങ്ങിയ രണ്ടു കാന്തങ്ങളും മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബംഗളുരുവിലെ സാകര ആശുപത്രിയിലാണ് സംഭവം. ബംഗളുരു സ്വദേശിയുടെ മകളെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ വയറിനുള്ളിൽ കാന്തം കണ്ടെത്തിയിരുന്നു.

    ഇക്കഴിഞ്ഞ മെയ് 24നാണ് കുട്ടി കളിക്കുന്നതിനിടെ രണ്ടു കാന്തങ്ങൾ വിഴുങ്ങിയത്. ഇതിൽ ഒരെണ്ണം വയറിലും മറ്റൊന്നും അടിവയറ്റിലുമായാണ് കണ്ടെത്തിയത്. വൻകുടലിലും ചെറുകുടലിലുമായാണ് കാന്തങ്ങൾ കണ്ടത്. അത് നീക്കം ചെയ്തില്ലെങ്കിലും കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് സകര ആശുപത്രി പീഡിയാട്രിക് സർജൻ ഡോ. എ.പി ലംഗെഗൌഡയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ നടത്തിയാണ് കാന്തങ്ങൾ പുറത്തെടുത്തത്.

    ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ രണ്ട് കാന്തങ്ങളും നീക്കം ചെയ്യുകയായിരുന്നു. 'ഇത്തരമൊരു സംഭവം ഞങ്ങളുടെ ആശുപത്രിയിൽ ആദ്യത്തേതാണ്'- സർജൻ ഡോ. എ.പി ലംഗെഗൌഡ പറഞ്ഞു. കാന്തങ്ങൾ ചെറുതും (6 മിമി) ശക്തവുമായിരുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS]Petrol Price | ഇന്ധന വില തുടര്‍ച്ചയായ 13-ാം ദിവസവും കൂട്ടി; 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.12 രൂപ [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]

    “ചെറിയ കുട്ടികൾ‌ ജിജ്ഞാസുക്കളായതിനാൽ‌ അവർ‌ കൈയിൽകിട്ടുന്നതെന്തും വായിൽ‌ വയ്ക്കാൻ‌ താൽ‌പ്പര്യപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതുപോലെയുള്ള ചെറിയ വസ്തുക്കളെ കുട്ടികളുടെ സമീപത്തുനിന്ന് മാറ്റിവെക്കേണ്ടത് പ്രധാനമാണ്,” ഡോ. എ.പി ലംഗെഗൌഡ പറഞ്ഞു.

    ഒരു കാന്തം മാത്രമാണെങ്കിൽ അതു ചിലപ്പോൾ തനിയെ പുറത്തുവരും. എന്നാൽ രണ്ട് കാന്തങ്ങൾക്ക് പരസ്പരം ആകർഷിക്കാനും ശരീരത്തിൽ കുടുങ്ങാനും അതുവഴി ജീവൻ അപകടത്തിലാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

    First published:

    Tags: Bangalore news, Magnet, Rare surgery, Surgery, Two magnets removed