• HOME
 • »
 • NEWS
 • »
 • india
 • »
 • Murder | തമിഴ്നാട്ടിൽ രണ്ടു മലയാളികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Murder | തമിഴ്നാട്ടിൽ രണ്ടു മലയാളികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ധർമ്മപുരി-സേലം പാതയിൽ ധർമ്മപുരിയ്ക്കടുത്ത് റോഡരികിലെ വനപ്രദേശത്താണ്  മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന.

Dead-body

Dead-body

 • Last Updated :
 • Share this:
  ചെന്നൈ: തമിഴ്‌നാട്ടില്‍ വനപ്രദേശത്ത് രണ്ട് മലയാളികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാര്‍, സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ധർമ്മപുരി-സേലം പാതയിൽ ധർമ്മപുരിയ്ക്കടുത്ത് റോഡരികിലെ വനപ്രദേശത്താണ്  മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന.

  അതിയമ്മന്‍ കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്താണ് സംഭവം നടന്നത്. തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

  കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രിക ബസ് കയറി മരിച്ചു

  കോഴിക്കോട്: കാറിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി ബസ് കയറി മരിച്ചു. വേങ്ങേരി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശന്റെ മകള്‍ അഞ്ജലി(27)യാണ് മരിച്ചത്. ഇന്ന് രാവിലെ 8.45നാണ് അപകടം നടന്നത്. വേങ്ങേരി ഭാഗത്തുനിന്ന് ജോലിസ്ഥലത്തേക്ക് വരികയായിരുന്നു അഞ്ജലി. ബ്രേക്കിട്ടപ്പോള്‍ പുറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആ സമയം കോഴിക്കോട്ടുനിന്ന് പോകുന്ന സ്വകാര്യ ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് അഞ്ജലി. ഭര്‍ത്താവ് വിപിന്‍ സൈനികനാണ്. അര്‍ഥിക, അദ്വിക എന്നീ ഇരട്ടക്കുട്ടികളാണ് അഞ്ജലിക്കുള്ളത്.

  ദേശീയപാതയിലെ കുഴിയിൽ ബൈക്ക് ചാടി തെറിച്ചുവീണ യുവാവ് മരിച്ചു

  തൃശൂർ: ദേശീയ പാതയിലെ കുഴിയിൽ വീണ് പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു.
  കുന്നംകുളം പഴഞ്ഞി സ്വദേശി സനു ജെയിംസാണ്(29) മരിച്ചത്. ചാവക്കാട്-കൊടുങ്ങല്ലൂർ പാതയിൽ തളിക്കുളത്തിന് അടുത്ത് ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സനു ജെയിംസ് ഇന്നലെ രാത്രിയാണ് മരിച്ചത്. ദേശീയ പാതയിൽ തളിക്കുളത്തിനും പത്താംകല്ലിനും ഇടയിലായിരുന്നു അപകടം. സ്വകാര്യ മൊബൈൽ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സനു. അവിവാഹിതനാണ്.

  അപകടത്തിന് പിന്നാലെ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അധികൃതർ ഉടനടി ഇടപെട്ട് കുഴികൾ അടച്ചു. കഴിഞ്ഞ കുറച്ചുകാലമായി ചാവക്കാട്-തളിക്കുളം ഭാഗത്ത് ദേശീയപാത തകർന്ന നിലയിലാണ്. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സ്ഥിരമായി വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ റോഡിൽ ടൈൽ നിരത്തുന്ന ജോലികൾ തുടർന്നുവരികയായിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം റോഡിലെ കുഴികളിൽ വെള്ളം നിറയുന്നുണ്ട്. ഇതും അപകട കാരണമാകുന്നുണ്ട്. സനു ജെയിംസ് അപകടത്തിൽപ്പെട്ടതിനും കാരണം ഇതുതന്നെയായിരുന്നു.
  Published by:Anuraj GR
  First published: