• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എട്ടുവയസുകാരിയെ ക്രൂരമാനഭംഗത്തിനിരയാക്കിയ രണ്ടു യുവാക്കൾക്ക് തൂക്കുകയർ

news18india
Updated: August 21, 2018, 5:28 PM IST
എട്ടുവയസുകാരിയെ ക്രൂരമാനഭംഗത്തിനിരയാക്കിയ രണ്ടു യുവാക്കൾക്ക് തൂക്കുകയർ
news18india
Updated: August 21, 2018, 5:28 PM IST
മന്ദ്സോർ: മധ്യപ്രദേശിലെ മന്ദ്സോറിൽ എട്ട് വയസുകാരിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഇർഫാൻ എന്ന ഭൈയ്യു (20)​,​ ആസിഫ് (24)​ എന്നിവർക്കാണ് സ്പെഷ്യൽ ജഡ്ജ് നിഷ ഗുപ്ത വധശിക്ഷ ലഭിച്ചത്. കുറ്റകൃത്യം നടന്ന് രണ്ട് മാസത്തിനുള്ളിലാണ് കോടതി ശിക്ഷ വിധിച്ചത്.

ജൂൺ 26നാണ് കേസിനാസസംഭവം നടന്നത്. സ്കൂളിന് പുറത്ത് രക്ഷിതാവിനെ കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികളായ ഇർഫാനും ആസിഫും ചേർന്ന് പ്രലോഭിപ്പിച്ച് ബസ് സ്റ്റാൻഡിന് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ചതിന് ശേഷം പെൺകുട്ടിയുടെ കഴുത്തറുക്കുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നു. എന്നാൽ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇൻഡോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 24 മണിക്കൂറിനകം പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിൽ വലിയതോതിലുള്ള പ്രക്ഷോഭങ്ങളാണ് നടന്നത്. കടകളും സ്കൂളുകളും കോളജുകളും ദിവസങ്ങളോളം അടഞ്ഞുകിടന്നു. കഴിഞ്ഞ മാസമാണ് പ്രത്യേക അന്വേഷണ സംഘം 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സാഹചര്യ തെളിവുകൾ കൂടാതെ പ്രതികളുടെ മുടി അടക്കമുള്ള ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി ഹാജരാക്കി.

വിധിയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഇത്തരക്കാർ ഭൂമിക്ക് ഭാരമാണെന്നും ഇവിടെ ജീവിതം അർഹിക്കുന്നില്ലെന്നും പ്രതികരിച്ചു.

 
First published: August 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍