• HOME
  • »
  • NEWS
  • »
  • india
  • »
  • Death | സ്വർണത്തരികൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മാൻഹോളിലിറങ്ങി; യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

Death | സ്വർണത്തരികൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മാൻഹോളിലിറങ്ങി; യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

പ്രദേശത്ത് നിരവധി സ്വര്‍ണാഭരണ നിർമാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും അഴുക്കുചാലിലേക്ക് സ്വർണത്തരികളെത്താന്‍ സാധ്യതതയുണ്ടെന്ന് കരുതിയാണ് യുവാക്കൾ മാന്‍ഹോളിലേക്ക് ഇറങ്ങിയത്

  • Share this:
    ഗുജറാത്ത്: സ്വര്‍ണത്തരികള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മാന്‍ഹോളിലിറങ്ങിയ (Manhole) രണ്ട് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ (Gujarat) സൂറത്തില്‍ (Surat) ഭാഗൽ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രോഹിത് റാത്തോഡ് (24), കരൺ റാത്തോഡ് (27) എന്നീ യുവാക്കളാണ് മാൻഹോളിനകത്ത് ശ്വാസം കിട്ടാതെ മരിച്ചത്.

    ഭാഗലിന് സമീപത്തുള്ള അംബാജി ക്ഷേത്രത്തിനു സമീപം ചെറിയ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നിർമാണ ശാലകളിൽ നിന്നും വരുന്ന മലിന ജലത്തോടൊപ്പം സ്വർണത്തരികളുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ മാൻഹോളിലേക്ക് ഇറങ്ങിയത്.

    പ്രദേശത്ത് നിരവധി സ്വര്‍ണാഭരണ നിർമാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും അഴുക്കുചാലിലേക്ക് സ്വർണത്തരികളെത്താന്‍ സാധ്യതതയുണ്ടെന്ന് കരുതിയാണ് രോഹിത്തും കരണും പുലര്‍ച്ചെ ഒരു മണിയോടെ മാന്‍ഹോളിലേക്ക് ഇറങ്ങിയത്. 10 അടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങിയ യുവാക്കള്‍ ശ്വാസതടസം നേരിട്ടതോടെയാണ് അപകടം മനസിലാക്കിയത്. സഹായത്തിനായി ഇവര്‍ നിലവിളച്ചതോടെയാണ് പ്രദേശവാസികള്‍ വിവരമറിഞ്ഞതെന്നും അവരാണ് തങ്ങളെ വിവരമറിയിച്ചതെന്നും ആഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

    Also read- വീട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ ആൺസുഹൃത്ത് സ്വീകരിച്ചില്ല; യുവതിയും മക്കളും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

    'നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്നാണ് ഞങ്ങൾ സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനത്തിന് തടസ്സം നിന്നിരുന്ന അഴുക്കുചാലിലെ പൈപ്പ് വെട്ടിമാറ്റിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.' - ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖ് പറഞ്ഞു.

    സ്വർണം ലഭിക്കുമെന്ന് കരുതി നിരവധി പേര്‍ ഇത്തരത്തില്‍ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. 'പ്രദേശത്ത് നിരവധി സ്വർണാഭരണ നിർമാണ ശാലകൾ ഉള്ളതിനാൽ സ്വർണത്തരികൾ മലിനജലത്തോടൊപ്പം കലർന്ന് അഴുക്കുചാലിലൂടെ ഒഴുകിയെത്തും.ഇവ എടുക്കാനായി പുലർച്ചെ ഒരു മണിയോടെയാണ് രണ്ട് യുവാക്കളെത്തിയത്. മാൻഹോളിലേക്ക് ഇറങ്ങിയ ആദ്യത്തെയാൾ ബോധരഹിതനായതോടെ ഇയാളെ രക്ഷിക്കാനായാണ് രണ്ടാമത്തെയാൾ ഇറങ്ങിയത്.' - പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.

    Also read- Train Accident | കോഴിക്കോട് യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം

    'മാൻഹോളിൽ ഇറങ്ങിയ രണ്ടാമത്തെ യുവാവ് സഹായത്തിനായി നിലവിളിച്ചതോടെയാണ് ഞങ്ങൾ വിവരമറിഞ്ഞത്. ലഭ്യമായ തുണിയും മറ്റ് സാധനങ്ങളുമുപയോഗിച്ച് വടമുണ്ടാക്കി അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഞങ്ങൾ അഗ്നിശമന സേനയെ വിവരമറിയിച്ചത് പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു. മാൻഹോളിന് ഉള്ളിലെ വിഷവാതകങ്ങൾ ദീർഘനേരം ശ്വസിച്ച ഇവർക്ക് ജീവൻ നഷ്ടമാവുകയായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.

    Also read- Lightning | ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്ക്

    സംഭവത്തില്‍ അത്വാലിൻസ് പോലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
    Published by:Naveen
    First published: