യുപിയിലെ ബാഗ്പത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രദേശത്തുള്ള കുരങ്ങുകള്‍(monkeys) വാട്ടര്‍ ടാങ്കില്‍ (water tank) എറിഞ്ഞു. വെള്ളത്തില്‍ ശ്വാസം കിട്ടാതെ കുഞ്ഞ് മരിക്കുകയും ചെയ്തു. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കേശവ്കുമാര്‍ എന്ന കുഞ്ഞാണ് കുരങ്ങുകളുടെ കൊടും ക്രൂരതയ്ക്ക് ഇരയായത്.
മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേര്‍ന്നുള്ള റൂമില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങന്മാര് പ്രവേശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കുരങ്ങന്മാര് തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ബാഗ്പത്തിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്മാര് തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്മാര് വരുമെന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു കോമള്‍ പറയുന്നു.
പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുരങ്ങന്മാര് കുട്ടിയുമായി ഒരു ടെറസില്‍ നിന്നു മറ്റൊന്നിലേക്കു ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ക്ക് കിട്ടി. കൈക്കുഞ്ഞിന്റെ മരണം ബാഗ്പത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രദേശത്ത് പല തവണയായി കുരങ്ങന്മാരുടെ ശല്യം കലശലാണെന്ന് ഇവര്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ തദ്ദേശ ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നെന്നും ആളുകള്‍ പറയുന്നു.
Shocking |ക്ഷേത്രത്തില്‍ വിഗ്രഹത്തിന് താഴെ അറുത്ത് മാറ്റിയ ശിരസ്സ്; നരബലിയെന്ന് സംശയംക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പാദങ്ങളില്‍ യുവാവിന്റെ ശിരസ്സ് അറുത്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലാണ് സംഭവം. ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ്സ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട വ്യക്തിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസുള്ളത്. ഇയാളുടെ ബാക്കിയുള്ള മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്താനുണ്ട്.
Also read:
Ten year old girl killed | പണം മോഷ്ടിച്ചെന്ന് ആരോപിച്ച് തുടയും വായും പെള്ളിച്ചു; പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യംകൊല്ലപ്പെട്ടയാള്ക്ക് 30 മുതല്‍ 35 വയസ് വരെ പ്രായമുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്. ദേവിക്ക് മുന്പില് മനുഷ്യക്കുരുതി നടന്നതാണോയെന്ന സംശയത്തിലാണ് നാട്ടുകാര്‍. ഇത് ഈ മേഖലയിലെ ആളുകള്‍ക്കിടയില്‍ ഭീതി പടരാനും കാരണമായിട്ടുണ്ട്. എല്ലാ രീതിയിലുമുള്ള സംശയനിവാരണവും പൊലീസ് അന്വേഷണത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
Also read:
POCSO | 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ഉടമയ്ക്കെതിരെ പോക്സോ കേസ്ഡോഗ് സ്ക്വാഡ് അടക്കമുള്ള പ്രത്യേക അന്വേഷണ സംഘത്തേയാണ് കേസില്‍ നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സിസിടിവികള്‍ ഇല്ലാത്തതിനാല്‍ എന്താണ് നടന്നതെന്ന ചിത്രം വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.