HOME /NEWS /India / കുനോ നാഷണൽ പാർക്കിൽ രണ്ടു ചീറ്റ കുഞ്ഞുകൂടി ചത്തു; ബാക്കിയുള്ള ഒരെണ്ണം ചികിത്സയില്‍

കുനോ നാഷണൽ പാർക്കിൽ രണ്ടു ചീറ്റ കുഞ്ഞുകൂടി ചത്തു; ബാക്കിയുള്ള ഒരെണ്ണം ചികിത്സയില്‍

70 വ‍ർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ഇത്

70 വ‍ർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ഇത്

70 വ‍ർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ഇത്

  • Share this:

    ഭോപ്പാൽ : നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു. നാല് കുഞ്ഞുങ്ങളിൽ അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്. നേരത്തെ ഒരു കുഞ്ഞ് ചത്തിരുന്നു. അസുഖം ബാധിച്ചാണ് മരണം. നമീബിയയിൽ നിന്ന് എത്തിച്ച ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. 70 വ‍ർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ഇത്. ആദ്യത്തെ കുഞ്ഞിന്റെ മരണം നിർജലീകരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

    അതേസമയം ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ചതിൽ മൂന്നാമത്തെ ചീറ്റയും കഴിഞ്ഞ ദിവസം ചത്തിരുന്നു. ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് ചീറ്റയുടെ മരണ കാരണമായി പറഞ്ഞത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. ആ രണ്ട് ചീറ്റകളും അസുഖം ബാധിച്ചാണ് ചത്തത്.

    Also read-പത്മ സുബ്രഹ്മണ്യം പ്രധാനമന്ത്രിയ്ക്ക് അയച്ച ലേഖനം; ചെങ്കോൽ വീണ്ടും കണ്ടെത്തിയതെങ്ങനെയെന്ന് നിർമല സീതാരാമൻ

    കഴിഞ്ഞ മാസം ഉദയ് എന്ന ചീറ്റ കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തിരുന്നു. അതിന് മുന്നത്തെ മാസം കിഡ്നി സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയും ചത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റകളെ കൂടുതുറന്ന് വിട്ടത്.

    അസുഖബാധിതനായ നാലാമത്തെ ചീറ്റക്കുഞ്ഞിന്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുന്നതിനാല്‍ കുഞ്ഞ് പ്രത്യേക നിരീക്ഷണത്തിലാണ്. നാലു കുഞ്ഞുങ്ങള്‍ക്കും ഭാരക്കുറവ്, ഭാരക്കുറവ്, നിര്‍ജലീകരണം, ക്ഷീണം എന്നീ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പ്രകാരം ചീറ്റക്കുഞ്ഞുങ്ങളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. അമ്മചീറ്റ നിരീക്ഷണത്തിലാണെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും അവര്‍ വ്യക്തമാക്കി.

    First published:

    Tags: Baby death, Cheetah