• HOME
 • »
 • NEWS
 • »
 • india
 • »
 • രണ്ട് ഡോൾഫിനുകൾ മുംബൈ തീരത്ത് ചത്തടിഞ്ഞു; ആശങ്ക ഉയർത്തി വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനുകളുടെ മരണം

രണ്ട് ഡോൾഫിനുകൾ മുംബൈ തീരത്ത് ചത്തടിഞ്ഞു; ആശങ്ക ഉയർത്തി വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനുകളുടെ മരണം

ഈ വർഷം മാത്രം കുറഞ്ഞത് 4 ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിനുകൾ മുംബൈ തീരത്ത് ചത്തടിഞ്ഞിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കഴിഞ്ഞ വ്യാഴാഴ്ച രണ്ട് ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിനുകൾ മുംബൈ തീരത്ത് ചത്തടിഞ്ഞു. മാഹിം, ഹാജി അലി എന്നീ തീരങ്ങളിലായാണ് യഥാക്രമം 4 അടിയും 5 അടിയും നീളമുള്ള ഡോൾഫിനുകളെ കണ്ടെത്തിയത്. ദക്ഷിണ മുംബൈയിലെ ബാന്ദ്രയിൽ ഒരു ഡോൾഫിൻ കരയ്ക്കടിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് ഈ സംഭവം ഉണ്ടാകുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജീവിവർഗമാണ് ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിനുകൾ. അതുകൊണ്ടു തന്നെ കൂടുതൽ ഡോൾഫിനുകൾ ചത്തടിയുന്നത് പരിസ്ഥിതി പ്രവർത്തകരിലും വന്യജീവി വിദഗ്ദ്ധരിലും വലിയ ആശങ്കയാണ്സൃഷ്ടിച്ചിട്ടുള്ളത്.

  ഈ വർഷം മാത്രം കുറഞ്ഞത് 4 ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിനുകൾ മുംബൈ തീരത്ത് ചത്തടിഞ്ഞിട്ടുണ്ട്. ബാന്ദ്രയിലാണ് ഈ സംഭവം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം ജനുവരിയിൽ ബാന്ദ്ര ബാൻഡ്സ്റ്റാൻഡ് പ്രദേശത്ത് ഒരു ഡോൾഫിന്റെ ശവം കണ്ടതായിപ്രദേശവാസികൾ ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷവും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലോക്ക്ഡൗൺ മൂലം മനുഷ്യരുടെ ഇടപെടലുകൾ കുറഞ്ഞതാണ്ഇതിന് കാരണമായി അനുമാനിക്കപ്പെട്ടത്. മഹാരാഷ്ട്രയുടെ തീരങ്ങളിലെഓഷ്യാനിക് ഡോൾഫിനുകളെ സംരക്ഷിക്കാനായി ഒരു പദ്ധതിയ്ക്ക്2020-ൽ സംസ്ഥാനം രൂപം കൊടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ 'മാംഗ്രൂവ് സെൽ' മഹാരാഷ്ട്രയിലെ  700 കിലോമീറ്റർ  വരുന്ന തീരപ്രദേശത്തെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കർമ പദ്ധതി സമർപ്പിക്കുകയും ചെയ്തിരുന്നു.

  2018 ജൂലൈയിലെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ട് പ്രകാരം, മൂന്ന് ഡോൾഫിനുകൾ ചാവാനുള്ള കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളായിരുന്നു എന്ന് ഓട്ടോപ്സി നടത്തിയതിലൂടെ വ്യക്തമായിട്ടുണ്ട്. മലിനീകരണം കൂടുന്നതിന്റെ ഫലമായി സമുദ്രജീവികളിൽ ശ്വസന സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നു എന്ന് വിദഗ്ദ്ധർ നിരീക്ഷിക്കുന്നു. സമുദ്ര ജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ നാശത്തിന് പ്രധാന കാരണം തീരദേശ മലിനീകരണമാണെന്ന് മാംഗ്രൂവ് സെല്ലിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ആയ മകരന്ദ്ഖോട്കെ 2018-ൽ പ്രതികരിച്ചിരുന്നു.

  ഇക്കഴിഞ്ഞ ആഴ്ച തീരത്തടിഞ്ഞ ഡോൾഫിനുകളുടെ മരണ കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിങ്കളാഴ്ച ബാന്ദ്രയിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഡോൾഫിന്റെ മരണകാരണം ഏതെങ്കിലും മോട്ടോർ ഫിഷിങ് ബോട്ടുമായുണ്ടായ കൂട്ടിയിടി ആയിരിക്കാമെന്ന അനുമാനത്തിലേക്കാണ് വിദഗ്ദ്ധരെനയിക്കുന്നത്. പലപ്പോഴും ഈ സമുദ്രജീവികളുടെ ശവം അഴുകിയനിലയിലാണ് കണ്ടെത്തുന്നത് എന്നതിനാൽ ഓട്ടോപ്സിയിലൂടെ ശരിയായ മരണകാരണം കണ്ടെത്തുക എന്നത് പലപ്പോഴും അപ്രായോഗികമാണ്. കൃത്യമായ മരണകാരണം കണ്ടെത്താൻ ഉടനടി തന്നെ ഓട്ടോപ്സി നടത്തേണ്ടതുണ്ടെന്നും ഇത് കൃത്യമായി നടക്കാത്തതാണോ ഡോൾഫിനുകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികൾ ദുർബലമായിത്തീരാനുള്ള പ്രധാന കാരണമെന്നും പരിസ്ഥിതി പ്രവർത്തകനും റെസ്ക്വിങ്ക് അസോസിയേഷൻ ഫോർ വൈൽഡ്ലൈഫ് ആൻഡ് വെൽഫെയർ (ആർ എ ഡബ്ള്യൂ ഡബ്ള്യൂ) എന്ന സംഘടനയുടെ അധ്യക്ഷനുമായ പവൻ ശർമ്മ പറയുന്നു.

  Keywords: Dolphins, Endangered Species, Mumbai, Dolphin Conservation, Coastal Pollution, ഡോൾഫിൻ, വംശനാശ ഭീഷണി നേരിടുന്ന ജീവികൾ, ഡോൾഫിൻ സംരക്ഷണം, തീരദേശ മലിനീകരണം
  Published by:Rajesh V
  First published: