നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Mullaperiyar | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി വൈകീട്ട് തുറക്കും; ജാഗ്രതാ നിര്‍ദേശം

    Mullaperiyar | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി വൈകീട്ട് തുറക്കും; ജാഗ്രതാ നിര്‍ദേശം

    വൈകിട്ട് 5 മണി മുതല്‍ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്.

    • Share this:
      ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ (Mullaperiyar Dam) നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ കൂടാതെ രണ്ടു ഷട്ടറുകള്‍ കൂടി ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണി മുതല്‍ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് (Tamil Nadu) അറിയിച്ചിരിക്കുന്നത്.

      സെക്കന്റില്‍ 2099 ഘനയടി വെള്ളം ഒഴുക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേ സമയം ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലായെന്നും കളക്ടര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

      മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ വീണ്ടും തുറന്നു; റോഷി അഗസ്റ്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

      ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ (Mullaperiyar Dam ) നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ പ്രതിഷേധം ശക്തം. രാത്രി വന്‍ തോതില്‍ വെള്ളം തുറന്നു വിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയതറിഞ്ഞ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെ(Roshy Augustine) പ്രതിഷേധം ഉയര്‍ന്നു. വള്ളക്കടവ് കറുപ്പ് പാലത്ത് വെച്ചാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. ഇവിടെ വെച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധം ഉണ്ടായി.

      മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ(Supreme Court) സമീപിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

      142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഷട്ടറുകള്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ്നാടിന് നല്‍കും. മേല്‍നോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയില്‍ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

      അതേസമയം രാത്രി പത്തു മണിയോടെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ തമിഴ്നാട് കുറവ് വരുത്തിയിരുന്നു. രാത്രി പത്ത് മണിക്ക് മൂന്ന് ഷട്ടര്‍ അടച്ചാണ് വെള്ളത്തിന്റെ അളവില്‍ തമിഴ്നാട് കുറവ് വരുത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 3906 ഘനയടി ആക്കിയാണ് കുറച്ചത്. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. 141.75 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

      നേരത്തെ ജലനിരപ്പ് ഉയര്‍ന്നതോടെ തിങ്കളാഴ്ച രാത്രി എട്ടരയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തമിഴ്നാട് കൂടുതല്‍ ഉയര്‍ത്തിയിരുന്നു. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ (1.20m) അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്സ് ജലമാണ് പെരിയാറിലേക്കെത്തിയത്.
      Published by:Karthika M
      First published:
      )}