ആശുപത്രിക്കുള്ളിലെ ടിക്ടോക് വൈറലായി:ഫിസിയോ തെറാപ്പി പരിശീലനത്തിനെത്തിയ വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ

നാല് വീഡിയോകളാണ് ഇവർ ആശുപത്രിക്കുള്ളിൽവെച്ച് ഷൂട്ട് ചെയ്തിരിക്കുന്നത്.

news18
Updated: July 27, 2019, 7:54 AM IST
 ആശുപത്രിക്കുള്ളിലെ ടിക്ടോക് വൈറലായി:ഫിസിയോ തെറാപ്പി പരിശീലനത്തിനെത്തിയ വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ
tiktok
  • News18
  • Last Updated: July 27, 2019, 7:54 AM IST
  • Share this:
ഹൈദരാബാദ്: സർക്കാർ ആശുപത്രിയിൽ ഫിസിയോ തെറാപ്പി പരിശീലനത്തിനിടെ ടിക്ടോക് ചെയ്ത രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഇവർ ടിക്ടോക്കിൽ ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. വെള്ളിയാഴ്ചയാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സിനിമാ ഗാനങ്ങളായിരുന്നു ഇവർ ടിക്ടോക്കിൽ ചെയ്തത്.

also read: അധ്യാപകനിൽ നിന്ന് കടം വാങ്ങി; മൂന്നു പതിറ്റാണ്ടിനു ശേഷം കടം വീട്ടിയത് പതിനായിരം ഇരട്ടിയായി

നഗരത്തിലെ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇവർ. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് ഇവർ പരിശീലനം നടത്തിയിരുന്നത്. വീഡിയോ ഷൂട്ട് ചെയ്തതിന് ഗാന്ധി ആശുപത്രിയിലെ പരിശീലനത്തിൽ നിന്ന് ഇവരെ സസ്പെൻഡ് ചെയ്തു. വിദ്യാർഥികളെ കോളജുകളിലേക്ക് തിരിച്ചയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഇവർ രണ്ടുപേരും മെഡിക്കൽ വിദ്യാർഥികളല്ലെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് വ്യത്യസ്ത കോളജുകളിൽ നിന്നുള്ളവരാണ് ഇവർ. നാല് വീഡിയോകളാണ് ഇവർ ആശുപത്രിക്കുള്ളിൽവെച്ച് ഷൂട്ട് ചെയ്തിരിക്കുന്നത്.

അടുത്തിടെ ഖമ്മാൻ മുനിസിപ്പൽ കോർപ്പറേഷനിലെ ജീവനക്കാരൻ ടിക്ടോക് ചെയ്തതിന് സസ്പെൻഷനിലായിരുന്നു.
First published: July 27, 2019, 7:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading