• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇതു താൻടാ പൊലീസ്; ഗർഭിണിക്ക് ട്രെയിനിൽ നിന്നിറങ്ങാൻ സ്വന്തം മുതുക് ചവിട്ടുപടിയായി നൽകിയ പൊലീസുകാർക്ക് കൈയടി

News18 Malayalam
Updated: July 26, 2018, 10:46 AM IST
ഇതു താൻടാ പൊലീസ്; ഗർഭിണിക്ക് ട്രെയിനിൽ നിന്നിറങ്ങാൻ സ്വന്തം മുതുക് ചവിട്ടുപടിയായി നൽകിയ പൊലീസുകാർക്ക് കൈയടി
News18 Malayalam
Updated: July 26, 2018, 10:46 AM IST
ചെന്നൈ: ട്രെയിനില്‍ നിന്ന് ഇറങ്ങാനാകാതെ ബുദ്ധിമുട്ടിയ ഗര്‍ഭിണിക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി നല്‍കിയ തമിഴ്‌നാട് പൊലീസ് സേനാംഗങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനവര്‍ഷം. തമിഴ്‌നാട് ആംഡ് റിസര്‍വിലെ ധനശേഖരന്‍, മണികണ്ഠന്‍ എന്നീ പൊലീസുകാരെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പിയും ട്വീറ്റുചെയ്തു.

ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. പല ട്രെയിനുകളും സ്റ്റേഷനുകളില്‍നിന്ന് ഏറെ അകലെയാണ് നിര്‍ത്തിയത്. തുടര്‍ന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ആളുകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ തുടങ്ങി. അത്തരത്തില്‍ വന്ന ഒരു ഫോണ്‍ കോളില്‍നിന്നാണ് ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന അമുതയുടെ കാര്യം പൊലീസുകാര്‍ അറിയുന്നത്.


താംബരത്തില്‍നിന്നുള്ള സബര്‍ബന്‍ ട്രെയിനിലായിരുന്നു അമുത യാത്ര ചെയ്തിരുന്നത്. കോട്ട- പൂങ്കാ സ്റ്റേഷനുകളുടെ ഇടയിലാണ് സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയത്. പ്ലാറ്റ്ഫോമിലായിരുന്നില്ല ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനും പാളവും തമ്മിലുള്ള ഉയരമായിരുന്നു കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് പുറത്തിറങ്ങാന്‍ അമുതയ്ക്ക് സാധിക്കാതിരുന്നതിന്റെ കാരണം. രണ്ടുമണിക്കൂറിലധികമായി ട്രെയിനിനുള്ളില്‍ അവർ പെട്ടുപോവുകയായിരുന്നു.

Loading...



കണ്‍ട്രോള്‍ റൂമില്‍നിന്ന് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പട്രോളിങ്ങിലുണ്ടായിരുന്ന ധനശേഖരനും മണികണ്ഠനും ഉടന്‍തന്നെ സ്ഥലത്തെത്തി. ശേഷം അമുതയുടെ കമ്പാര്‍ട്ട്‌മെന്റിന്‌ സമീപത്തെത്തുകയും അവരെ പുറത്തിറങ്ങാന്‍ സഹായിക്കുകയുമായിരുന്നു. നേരെ താഴേക്ക് ഇറങ്ങാന്‍ അമുതയ്ക്ക് സാധിക്കാതിരുന്നതിനാല്‍ ധനശേഖരനും മണികണ്ഠനും കമ്പാര്‍ട്‌മെന്റിന്റെ പടിക്കുതാഴെയായി കുനിഞ്ഞുനിന്നു. തുടര്‍ന്ന് അമുത ഇവരുടെ മുതുകത്തു ചവിട്ടി താഴേക്കിറങ്ങി.



പൊലീസുകാര്‍ അമുതയെ താഴേക്കിറങ്ങാന്‍ സഹായിക്കുന്നതിന്റെ വീഡിയോ തമിഴ്‌നാട് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രായമായ ഒരു സ്ത്രീയെ പോലീസുകാര്‍ എടുത്തിറക്കുന്നതും വിഡിയോയിലുണ്ട്. മണികണ്ഠനെയും ധനശേഖരനെയും പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ അഭിനന്ദിച്ചു.

First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...