ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകൾ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു. രണ്ട് പ്രദേശവാസികള്‍ക്ക് പരുക്കേറ്റു. ബിജാപൂർ ജില്ലാ സേനയിലെ അരവിന്ദ് മിന്‍ജ്, സുക്കു ഹബ്ക എന്നിവരാണ് കൊല്ലപ്പെട്ടത്. പാമേദ് പൊലീസ് സ്റ്റേഷനു സമീപംവെച്ചാണ് ആക്രമണം ഉണ്ടായതെന്ന് എസ്പി ഗോവർദ്ധൻ താക്കൂര്‍ പറഞ്ഞു.
രണ്ട് പ്രദേശവാസികളും രണ്ട് പൊലീസ് ഉദ്യേഗസ്ഥരും മോട്ടോർ ബൈക്കിൽ തിപ്പാപുരം ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നാലോ അഞ്ചോ പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
രണ്ട് പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.