HOME » NEWS » India » TWO SISTERS ELECTROCUTED IN BENGAL VILLAGE

കളിക്കുന്നതിനിടെ സഹോദരിമാർ ഷോക്കേറ്റ് മരിച്ചു; കൊലപാതകം ആരോപിച്ച് നാട്ടുകാർ പിതാവിനെ കയ്യേറ്റം ചെയ്തു

കുട്ടികളുടെ മരണം കൊലപാതകമാണെന്നാണ് മാതാവ് ആരോപിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 28, 2021, 7:51 AM IST
കളിക്കുന്നതിനിടെ സഹോദരിമാർ ഷോക്കേറ്റ് മരിച്ചു; കൊലപാതകം ആരോപിച്ച് നാട്ടുകാർ പിതാവിനെ കയ്യേറ്റം ചെയ്തു
പ്രതീകാത്മ ചിത്രം
  • Share this:
കൊൽക്കത്ത: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചു സഹോദരിമാർ ഷോക്കേറ്റ് മരിച്ചു. എട്ടും ആറും വയസുള്ള കുട്ടികൾക്കാണ് ദാരുണാന്ത്യം.പശ്ചിമ ബംഗാളിലെ ഖലേർപുൽ ഗ്രാമത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ അലർച്ച കേട്ടാണ് ഓടിയെത്തിയതെന്നാണ് ഇവരുടെ മുത്തശ്ശി പറയുന്നത്.

'അലർച്ച കേട്ട് ഓടിയെത്തിയപ്പോൾ ഇലക്ട്രിക് വയറിൽ കുരുങ്ങിയ കുട്ടികളെയാണ് കണ്ടത്. ഒരുവിധത്തിൽ പവർ സപ്ലൈ വിച്ഛേദിക്കുകയും ചെയ്തു' എന്നായിരുന്നു ഇവരുടെ വാക്കുകള്‍. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇവർ വ്യക്തമാക്കിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വൈദ്യുതാഘാതമാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് തെളി‍ഞ്ഞിട്ടുണ്ട്.

Also Read-പതിനാറുകാരിയുടെ ആത്മഹത്യ; 22കാരനെന്ന് വിശ്വസിപ്പിച്ച് സോഷ്യൽമീഡിയ വഴി സൗഹൃദം സ്ഥാപിച്ച 45കാരൻ അറസ്റ്റിൽ

അതേസമയം കുട്ടികളുടെ മരണം കൊലപാതകമാണെന്നാണ് മാതാവ് ആരോപിക്കുന്നത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ താൻ എതിർത്തിരുന്നു. ഇതിന്‍റെ ദേഷ്യത്തിൽ ഇയാൾ മക്കളെ കൊലപ്പെടുത്തിയെന്നാണ് ഇവർ ആരോപിച്ചത്. മാതാവിന്‍റെ ആരോപണങ്ങൾ വിശ്വസിച്ച നാട്ടുകാർ, മക്കളുടെ മരണവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ പിതാവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. മക്കളെ കൊലപ്പെടുത്തി എന്നാരോപിച്ച് ക്രൂരമർദ്ദനമാണ് ഇയാൾക്ക് ഏൽക്കേണ്ടി വന്നത്.

ആരോപണങ്ങളെ തുടർന്ന് പിതാവിനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഭാര്യ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാർഹിക പീഡനം, കൊലപാതകം എന്നീ കേസുകൾ രജിസ്റ്റർ ചെയ്താണ് അന്വേഷണം.
Published by: Asha Sulfiker
First published: June 28, 2021, 7:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories