Encounter in Kashmir | കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന് സംശയിച്ച പ്രദേശം സേന പൂർണ്ണമായും വളഞ്ഞിരുന്നു. ഇതിനിടെ പ്രകോപനം ഉയര്‍ത്തി ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: October 10, 2020, 8:28 AM IST
Encounter in Kashmir | കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
പ്രതീകാത്മ ചിത്രം
  • Share this:
ശ്രീനഗർ: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചിൻഗം മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് സുരക്ഷാ സേനയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇവിടെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെയെത്തിയത്. പ്രദേശം വളഞ്ഞ സേനാംഗങ്ങൾ തെരച്ചിൽ തുടരുന്നതിനിടെ ഭീകരർ ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യവും പ്രത്യാക്രമണം നടത്തിയതോടെ ഇത് പോരാട്ടത്തിൽ കലാശിച്ചു.

Also Read-പൂജാരിയെ പെട്രൊളൊഴിച്ച് തീകൊളുത്തി കൊന്നു; ക്രൂരകൃത്യം ക്ഷേത്രഭൂമി തട്ടിയെടുക്കാൻ

സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൈനികർക്കു നേരെ ശക്തമായ ആക്രമണം തന്നെയാണ് ഇവർ നടത്തിയതെന്നാണ് സേനവൃത്തങ്ങൾ നൽകുന്ന വിവരം. 'കുൽഗാം ഏറ്റുമുട്ടലിൽ അജ്ഞാതരായ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്' പൊലീസ് അറിയിച്ചു.

Also Read- മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു



തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന് സംശയിച്ച പ്രദേശം സേന പൂർണ്ണമായും വളഞ്ഞിരുന്നു. ഇതിനിടെ പ്രകോപനം ഉയര്‍ത്തി ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ് ശക്തമായതോടെയാണ് സൈന്യവും തിരിച്ചടിച്ചതെന്നാണ് റിപ്പോർട്ട്.
Published by: Asha Sulfiker
First published: October 10, 2020, 8:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading