• HOME
  • »
  • NEWS
  • »
  • india
  • »
  • മുകുൾ റോയിയുടെ മകൻ ഉൾപ്പെടെ 3 തൃണമൂൽ എംഎല്‍എമാർ ബിജെപിയിലേക്കെന്ന് സൂചന

മുകുൾ റോയിയുടെ മകൻ ഉൾപ്പെടെ 3 തൃണമൂൽ എംഎല്‍എമാർ ബിജെപിയിലേക്കെന്ന് സൂചന

പാർട്ടി വിരുദ്ധ പ്രസ്താവനകളുടെ പേരിൽ സുബ്രാംഗ്ഷുവിനെ നേരത്തെ തൃണമൂൽ സസ്പെൻഡ് ചെയ്തിരുന്നു

Subhrangshu

Subhrangshu

  • Last Updated :
  • Share this:
    ന്യൂഡൽഹി: ബിജെപി നേതാവ് മുകുൾ റോയിയുടെ മകൻ സുബ്രാംഗ്ഷു ഉള്‍പ്പെടെ മൂന്ന് തൃണമുൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന് സൂചന. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മകനും രണ്ട് എംഎൽഎമാർക്കുമൊപ്പം മുകുൾ റോയി ഡൽഹിയിലേക്ക് തിരിച്ചത് ഇതിനായി ആണെന്നാണ് റിപ്പോര്‍ട്ടുകൾ. എംഎൽഎമാരായ ഷിഭദ്ര ദത്ത്, സുനിൽ സിംഗ് എന്നിവരായിരുന്നു ഒപ്പം. പാർട്ടി വിരുദ്ധ പ്രസ്താവനകളുടെ പേരിൽ സുബ്രാംഗ്ഷുവിനെ നേരത്തെ തൃണമൂൽ സസ്പെൻഡ് ചെയ്തിരുന്നു.പിന്നാലെയാണ് കൂടുമാറ്റം.

    Also Read-'ഭരണത്തിൽ ഗാന്ധിയൻ മൂല്യമുണ്ട്'; നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയെ പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി

    'തൃണമുലിൽ നിരവധി ആളുകൾ ശ്വാസം മുട്ടി കഴിയുകയാണ്.. എനിക്ക് ഇനി സ്വതന്ത്രമായി ശ്വസിക്കാം എന്നായിരുന്നു പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ശേഷം സുബ്രാഗ്ഷു പ്രതികരിച്ചത്. പാർട്ടിയിൽ മറ്റ് പല അംഗങ്ങളും തന്റെ പാത പിന്തുടരുമെന്ന സൂചനയും അന്ന് തന്നെ ഇയാൾ നൽകുകയും ചെയ്തിരുന്നു. പുതിയ തുടക്കത്തിനായി കാത്തിരിക്കുകയാണ്. തൃണമുലിൽ അർഹിക്കുന്ന ബഹുമാനം കിട്ടിയില്ലെന്നും വ്യക്തമാക്കിയ സുബ്രാംഗ്ഷു പുതിയ തുടക്കത്തിനായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ബാരക്ക്പുരിന്‍റെ ഭാഗമായ ബിജ്പുർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട ആളാണ് സുബ്രാംഗ്ഷു.

    Also Read-സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസം ജോലി ചെയ്താല്‍ മതി; സിക്കിമില്‍ തമാങ് സര്‍ക്കാരിന്റെ അദ്യതീരുമാനം ഇങ്ങനെ

    തൃണമുല്‍ കോണ്‍ഗ്രസ് പാർട്ടിയിൽ അധികാരസ്ഥാനത്ത് രണ്ടാമനായി കരുതപ്പെട്ടിരുന്ന വ്യക്തിയായിരുന്നു സുബ്രാംഗ്ഷുവിന്റെ പിതാവായ മുകു‌ൾ റോയി. എന്നാൽ മമതാ ബാനർജിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് പാർട്ടി വിട്ട അദ്ദേഹം 2017 ൽ ബിജെപിയിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി നേടിയ മികച്ച വിജയത്തിന്റെ പിന്നിലും മുകുൾ ആണെന്നാണ് പറയപ്പെടുന്നത്.

    First published: