• HOME
  • »
  • NEWS
  • »
  • india
  • »
  • വിഭാഗീയത: പശ്ചിമബംഗാളിൽ വ്യത്യസ്ത അക്രമസംഭവങ്ങളിൽ രണ്ട് തൃണമൂൽ നേതാക്കൾ കൊല്ലപ്പെട്ടു

വിഭാഗീയത: പശ്ചിമബംഗാളിൽ വ്യത്യസ്ത അക്രമസംഭവങ്ങളിൽ രണ്ട് തൃണമൂൽ നേതാക്കൾ കൊല്ലപ്പെട്ടു

ആക്രമങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ വിഭാഗീയതയാണെന്ന ആരോപണങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • Share this:
    കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് വ്യത്യസ്തയിടങ്ങളിലായി നടന്ന ആക്രമ സംഭവങ്ങളിൽ രണ്ട് തൃണമൂൽ നേതാക്കൾ കൊല്ലപ്പെട്ടു. സൗത്ത് 24 പര്‍ഗനസ്, ബുർദ്വാൻ എന്നിവിടങ്ങളിലായാണ് തൃണമൂൽ കോൺഗ്രസിലെ രണ്ട് നേതാക്കൾ കൊല്ലപ്പെട്ടത്.

    പാർട്ടി പ്രാദേശിക നേതാവായ അമീർ അലി ഖാനാണ് (56) സൗത്ത് പർഗനസിൽ കൊല്ലപ്പെട്ടത്. ബസന്തി മേഖലയിൽ പ്രഭാതസവാരിക്കിറങ്ങിയ ഇദ്ദേഹത്തിന് നേരെ കൊലയാളികൾ വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആക്രമികൾ നടന്ന ബോംബെറിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തൃണമൂൽ പാർട്ടിയിലെയും പാർട്ടി യുവജനസംഘടനയിലെയും അംഗങ്ങൾക്കിടയിലുണ്ടായ വിഭാഗീയതയാണ് രണ്ടിടങ്ങളിലും സംഘർഷത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
    TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]Covid 19 | തമിഴ്നാട്ടില്‍ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 19 മരണം; രോഗബാധിതരുടെ എണ്ണവും ഉയരുന്നു [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
    അമീർ അലിയുടെ മരണത്തെ തുടർന്ന് പ്രദേശവാസികൾ സമീപത്ത് തന്നെയുള്ള മറ്റൊരു യൂത്ത് നേതാവിന്‍റെ വീടിന് നേരെ ആക്രമണം നടത്തി.. പ്രദേശവാസികളുടെ ആക്രമണത്തിൽ തകർക്കപ്പെട്ട വീട്ടില്‍ നിന്ന് പൊലീസ് നിരവധി ക്രൂഡ് ബോംബുകളും കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

    ബുർദ്വാനിലെ ലഖിപുർ മേഖലയിലുണ്ടായ സംഘർഷത്തിലാണ് തൃണമൂൽ യൂത്ത് വിംഗ് നേതാവ് ഗൗതം ദാസ് കൊല്ലപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകൾക്കിടയിലുണ്ടായ സംഘർഷത്തിനിടെ മർദ്ദനമേറ്റാണ് മരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആക്രമസംഭവങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില എത്രത്തോളം തകരാറിലാണെന്നാണ് ഇത്തരം കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് പറയുന്നത്.

    അതേസമയം തന്നെ ആക്രമങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ വിഭാഗീയതയാണെന്ന ആരോപണങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
    First published: