നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അമിത് ഷായുടെ ഗൃഹസമ്പർക്ക പരിപാടിക്കിടെ CAA വിരുദ്ധ ബാനർ; രണ്ട് യുവതികൾ വാടകവീട് ഒഴിഞ്ഞു

  അമിത് ഷായുടെ ഗൃഹസമ്പർക്ക പരിപാടിക്കിടെ CAA വിരുദ്ധ ബാനർ; രണ്ട് യുവതികൾ വാടകവീട് ഒഴിഞ്ഞു

  പിന്നീട് ഇവർക്കുനേരെ കനത്ത പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് വാടക വീട് ഒഴിഞ്ഞത്.

  anti caa banner in amit shah rally

  anti caa banner in amit shah rally

  • Share this:
   ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരവകുപ്പ്മന്ത്രി അമിത് ഷാ പങ്കെടുത്ത ഗൃഹസമ്പർക്ക പരിപാടിക്കിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബാനർ ഉയർത്തിപ്പിടിച്ച രണ്ട് സ്ത്രീകൾ വാടക വീട് ഒഴിഞ്ഞു. ലജ്പത് നഗറിലുള്ള ഒരു വീട്ടിൽ ബോധവത്കരണ പരിപാടിയുമായി അമിത് ഷായും കൂട്ടരും എത്തിയപ്പോഴാണ് മുകളിലത്തെ നിലയിൽ താമസിക്കുന്ന യുവതികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നീട് ഇവർക്കുനേരെ കനത്ത പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് വാടക വീട് ഒഴിഞ്ഞത്.

   'ആഭ്യന്തരമന്ത്രി അമിത് ഷായുടെ സി‌എ‌എ അനുകൂല ബോധവത്കരണ പരിപാടിക്കിടെ പ്രതിഷേധം അറിയിക്കുകയെന്നത് ഞങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാമായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഒരു സാധാരണ പൗരനെന്ന നിലയിലാണ് എന്റെ വിയോജിപ്പ് ആഭ്യന്തരമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചത്. പ്രതിഷേധിക്കാതിരുന്നാൽ എന്‍റെ മനസാക്ഷിക്ക് നിരക്കാത്തതാകുമെന്ന് വിശ്വസിക്കുന്നു'- പ്രതിഷേധത്തെക്കുറിച്ച് യുവതികളിൽ ഒരാളായ സൂര്യ തങ്കപ്പൻ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

   'ഇതിന്‍റെ ഭാഗമായാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘം ഞങ്ങളുടെ താമസസ്ഥലത്തിന് സമീപത്തെ വീട്ടിൽ എത്തിയപ്പോൾ ഞാനും ഒപ്പം താമസിക്കുന്നയാളും ചേർന്ന് ബാൽക്കണിയിൽനിന്ന് ബാനർ ഉയർത്തിക്കാട്ടിയത്. ലജ്ജിക്കുക; സി‌എ‌എയും എൻ‌ആർ‌സിയും വേണ്ട, ജയ് ഹിന്ദ്; ആസാദി #NotInMyName- എന്നിങ്ങനെയായിരുന്നു ബാനറിലെ വരികൾ. ആരെയും വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലുള്ള വാക്കുകളോ ശൈലികളോ ആ ബാനറിൽ ഉണ്ടായിരുന്നില്ല'- സൂര്യ പറയുന്നു.

   ഈ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ട റാലിയിൽ ഉണ്ടായിരുന്നവർ സൂര്യയ്ക്കും സുഹൃത്തിനുനേരെ തിരിയികുയയായിരുന്നു. ഭീഷണിയും മുദ്രാവാക്യവും മുഴക്കിയ അവർ ബാനർ വലിച്ചുകീറി. തങ്ങളെ ആക്രമിക്കുമെന്ന് അവർ ഭീഷണി മുഴക്കുകയും ചെയ്തതായി സൂര്യ പറുന്നു. ഇതിനിടയിൽ വീട്ടുടമ തങ്ങളെ പൂട്ടിയിടുകയും ചെയ്തു. ഒടുവിൽ രക്ഷപ്പെടാൻ വേണ്ടി ചില സുഹൃത്തുക്കളെ വിളിച്ചുവരുത്തി. എന്നാൽ അവരെയും ആൾക്കൂട്ടം ആക്രമിക്കുന്ന അവസ്ഥയുണ്ടായി. 3-4 മണിക്കൂർ നേരം തങ്ങൾ വീടിനുള്ളിൽ കുടുങ്ങി. ഒടുവിൽ പൊലീസ് എത്തിയാണ് പുറത്തു എത്തിച്ചതെന്നും സൂര്യ പറഞ്ഞു.

   മണിക്കൂറുകൾക്ക് ശേഷം പൊലീസ് സംരക്ഷണയിലാണ് രണ്ടു യുവതികൾക്കും പുറത്തിറങ്ങാനായത്. പിറ്റേദിവസം തന്നെ അവർ വാടകവീട് ഒഴിഞ്ഞ് രക്ഷിതാക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി.
   Published by:Anuraj GR
   First published:
   )}