ബെംഗളൂരു: ബെംഗളൂരുവില്‍ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പൊട്ടി സ്ഫോടനം. ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലാണ് സംഭവം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. അപകടം നടന്ന സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Also read-കളിക്കുന്നതിനിടെ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഏഴു വയസുകാരൻ മരിച്ചു
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം കുടിവെള്ള പൈപ്പിടുന്നതിനായി കുഴിയെടുത്ത് നിര്‍മാണ ജോലികള്‍ നടന്നിരുന്നു. ഇതിനിടയില്‍ പാചക വാതക പൈപ്പ് ലൈനിന് കേടുപാടുപറ്റിയതാണ് സമീപത്തെ വീടുകളില്‍ പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.