• HOME
 • »
 • NEWS
 • »
 • india
 • »
 • Death | എയര്‍ കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പിടിത്തം; രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

Death | എയര്‍ കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പിടിത്തം; രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

എ.സി.യില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ചെന്നൈ: എയര്‍ കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപ്പിടിത്തത്തില്‍(Fire) രണ്ടു വയസുകാരിയ്ക്ക് ദാരുണാന്ത്യം(Death). ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പല്ലാവരം ശങ്കര്‍ നഗറില്‍ താമസിക്കുന്ന പൂക്കച്ചവടക്കാരായ മോഹന്‍-സംഗീത ദമ്പതിമാരുടെ ഏകമകള്‍ എം പ്രജീതയാണ് മരിച്ചത്.

  ഭക്ഷണം നല്‍കിയ ശേഷം മൂന്ന് മണിയോടെ മകളെ കിടപ്പുമുറിയില്‍ ഉറക്കികിടത്തിയതായിരുന്നു സംഗീത. മുറിയിലെ എ.സി.യും ഓണ്‍ ചെയ്തിരുന്നു. തുടര്‍ന്ന് സംഗീത വീടിന് മുന്‍വശത്ത് പൂക്കള്‍ കോര്‍ക്കുന്നതിനായി പോവുകയും ചെയ്തു. ഇതിനിടയില്‍ മകള്‍ ഉറങ്ങിക്കിടക്കുന്ന മുറിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

  Also Read-Suicide | കാമുകി ആവശ്യപ്പെട്ട ഒരു കോടി രൂപ നൽകാനായില്ല; പ്രണയം തകർന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

  ഉടന്‍തന്നെ അയല്‍വാസികളെ വിവരമറിയിച്ചു. അപ്പോഴേക്കും മുറിയില്‍ തീ പടര്‍ന്നു. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. എ.സി.യില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ആറുമാസത്തിന് ശേഷമാണ് കിടപ്പുമുറിയിലെ എ.സി പ്രവര്‍ത്തിപ്പിക്കുന്നത്.

  Fire Accident| ഹാർഡ് വെയർ കടയിലെ തീപിടിത്തം: ജീവനക്കാരൻ നിസാമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

  തിരുവനന്തപുരം (Thiruvananthapuram) വെമ്പായത്ത് (Vembayam) ഹാർഡ് വെയർ കടയിൽ (Hardware Shop) ഇന്നലെയുണ്ടായ തീപിടിത്തിൽ (Fire Accident) മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയിൽ ജോലിക്കെത്തിയത്. വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടർന്നപ്പോൾ മൂന്നാം നിലയിലായിരുന്ന നിസാമിന് രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം. അപകടത്തിൽ നിസാം മരിച്ചുവെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും.

  Also Read-YouTube ആശ്രയിച്ച് രണ്ട് ബി.ഫാം വിദ്യാർഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; 28 കാരൻ രക്തം വാർന്ന് മരിച്ചു

  ഇന്നലെ വൈകുന്നേരം 7.30 മണിക്കാണ് എ എൻ ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളിൽ തന്നെ നാല് നില കെട്ടിടത്തെ പൂർണമായി തീവിഴുങ്ങുകയായിരുന്നു. ഫയർഫോഴ്സിന്റെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തെ തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപടർന്നപ്പോൾ മൂന്നാം നിലയിലായിരുന്നു ജീവനക്കാരനായ നിസാമുണ്ടായിരുന്നത്. രാത്രി 12 മണിയോടെയാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

  കടയിൽ 5 കോടിയുടെ നാശനഷ്ടമെന്ന പ്രാഥമിക വിലയിരുത്തൽ. കടയ്ക്ക് ഇൻഷുറൻസോ, സ്ഥാപനത്തിൽ തീയണക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആറുമാസം മുമ്പാണ് പ്രവാസിയായ നിസാറുദ്ദീൻ സ്ഥാപനം തുടങ്ങിയത്. സ്ഥാപനത്തിൽ അഗ്നിസുരക്ഷാ ഉപകരണങ്ങളില്ലാതിരുന്നതിനാൽ തീപടരാൻ തുടങ്ങിയപ്പോള്‍ തന്നെ രക്ഷാ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. തൊട്ടടുത്ത ബാങ്കിലുണ്ടായിരുന്ന തീയണക്കാനുള്ള ഉപകരണങ്ങള്‍ കൊണ്ടുവന്ന നാട്ടുകാർ തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. വെൽഡിംഗ് പണിക്കിടെ തീപ്പൊരി തെറിച്ചാണ് തീ പടർന്നു പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
  Published by:Jayesh Krishnan
  First published: