• HOME
  • »
  • NEWS
  • »
  • india
  • »
  • ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

മുത്തച്ഛൻ വാങ്ങിയ ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

  • Last Updated :
  • Share this:
    മുംബൈ : ബലൂൺ വാങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മുത്തച്ഛൻ വാങ്ങിയ ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ശനിയാഴ്ച വൈകുന്നേരം അചൽപൂർ താലൂക്കിലെ ഷിന്ദി ഗ്രാമത്തിലാണ് സംഭവം നടന്നത്. തൻഹ പോള ഉത്സവത്തിന്റെ ഭാ​ഗമായി മുത്തച്ഛന്റെയൊപ്പം എത്തിയതായിരുന്നു കുട്ടി.

    ബലൂൺ വാങ്ങുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. സിലിണ്ടറിന്റെ ഒരു ഭാഗം കാലിൽ തട്ടി കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു.

    നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ സ്കൂൾ ബസ് ഒതുക്കി നിർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു മരിച്ചു

    ആലപ്പുഴ: സ്കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ബസ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.

    ദേശീയപാതയിൽ കരുവാറ്റ വട്ടമുക്കിൽ നിന്ന് എസ്എൻ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങുകയായിരുന്നു ബസ്. നെഞ്ചുവേദന അനുഭവപ്പെട്ട രമേശൻ പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. പിന്നാലെ സീറ്റിൽ ചരിഞ്ഞു വീണു. ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു.

    രമേശന്റെ ശരീരമാകെ വിയർത്തിരുന്നു. തുടർന്ന് അവർ പുറത്തിറങ്ങി ബഹളം വച്ച് നാട്ടുകാരുടെ സഹായത്തോടെ കാറിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രമേശന്റെ ജീവൻ രക്ഷിക്കാനായില്ല.
    Published by:Jayesh Krishnan
    First published: