മൂന്നു വയസുകാരനായ സുജിത് വിൽസൻ എന്ന കുട്ടിയെ കുഴൽക്കിണറിൽനിന്ന് രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങൾ ടിവിയിലും മറ്റും വൻ വാർത്തയായിരുന്നു. ഇത് ടിവിയിലൂടെ അച്ഛനമ്മമാർ കണ്ടിരിക്കുന്നതിനിടെ രണ്ട് വയസുകാരി ബാത്ത് ടബ്ബിൽ വീണ് മരിച്ചത് ഒരു നാടിന് മുഴുവൻ വേദനയായി. ത്രെസ്പുരം ഗ്രാമത്തിൽ രേവതി സഞ്ജന എന്ന കുട്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാത്ത് ടബിൽ വീണ് മരിച്ചത്.
മകൾ അപകടത്തിൽപ്പെട്ടത് അറിയാതെ ടിവി കണ്ടിരിക്കുകയായിരുന്നു രേവതിയുടെ അച്ഛനമ്മമാർ. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചലനമറ്റ നിലയിൽ ബാത്ത് ടബിൽ കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
വീടിനടുത്ത് കളിക്കുന്നതിനിടെ വീണുപോയ കുട്ടിയെ രക്ഷിക്കാനുള്ള ദൌത്യം 80 മണിക്കൂർ നീണ്ടെങ്കിലും വിഫലമാകുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയോടെ മരിച്ച നിലയിലാണ് രക്ഷാപ്രവർത്തകർ സുജിത്തിനെ കണ്ടെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.